
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം പാലത്തില്‍ ഇടിച്ച് ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. കുവൈത്ത് ഏഴാം നമ്പര്‍ റിംഗ് റോഡില്‍ ഫിര്ദൗസിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം പാലത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ സഞ്ചരിച്ചവരെല്ലാം ഒരേ കമ്പനിയിലെ തൊഴിലാളികളാണ്.