
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കും. ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് അഞ്ച് പ്രധാന മെട്ര സ്റ്റേഷനുകളില്‍ നടക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈ മാള്‍, മാള്‍ ഓഫ് എമിറേറ്റ്സ്, ബര്ജ്മാന്, യൂണിയന്,ദുബൈ മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ എന്നീ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകളില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ എല്ലാ ദിവസവും സംഗീത പരിപാടികള്‍ ഉണ്ടാകും. യുഎഇയില്‍ നിന്നും ലോകമെമ്പാടുമുള്ള പ്രഗല്ഭരായ 20 സംഗീതജ്ഞരുടെ പരിപാടികളാണ് നടക്കുക. ദുബായിലെ വൈവിധ്യമാര്‍ന്ന പ്രവാസി സൂഹത്തെ ത്രസിപ്പിക്കുന്നതിനായി പരമ്പരാഗത സംഗീതജ്ഞര്‍, ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്റലിസ്റ്റുകള്‍, ഫ്യൂഷന്‍ സംഗീതജ്ഞര്‍ എന്നിവരെല്ലാമടങ്ങിയ പ്രതിഭകളെയാണ് സംഗീത പരിപാടികളില്‍ അണിനിരക്കുക .ദുബൈ ഗവണ്മെന്റ് മീഡിയ ഓഫീസും ആര്‍ടിഎയും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ വിവിധ പരിപാടികളും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ക്കുള്ള സവിശേഷമായ ഡ്രമ്മിംഗ് ഷോയും ലഘു ഇഫക്റ്റുകളുള്ള കണ്ണഞ്ചിപ്പിക്കുന്ന ഡ്രമ്മിംഗ് ആക്റ്റുകളും ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. മെട്രോ മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 21ന് ആരംഭിച്ച 27ന് അവസാനിക്കും.