
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്്ലിംലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണക്ക് 26ന് ദുബൈ വിമന്‍സ് അസോസിയേഷന് ഹാളില്‍ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്നു രാഷ്ട്രസേവാ പുരസ്കാര സമര്‍പ്പണ സമ്മേളന ഭാഗമായി 12ന് ശനിയാഴ്ച സാഹിത്യ മത്സരങ്ങള്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് ദുബൈ കെഎംസിസി അബു ഹൈല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാഹിത്യ മത്സരങ്ങളോടെയാണ് ഈ വര്‍ഷത്തെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. കെഎംസിസി കലാ സാഹിത്യ വിഭാഗമായ സര്‍ഗധാരയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സിഎച്ച് അനുസ്മരണ പ്രസംഗ മത്സരവും അനുസ്മരണ ഗാനാലാപന മത്സരവുമാണ് നടക്കുക. സിഎച്ചിന്റെ വിദ്യാഭ്യാസ വിപ്ലവങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പ്രബന്ധ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20 വരെ സസറസാരര@ഴാമശഹ. രീാ എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന എന്‍ട്രികളാണ് മത്സരത്തിന് പരിഗണിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കമ്പവലി,മീഡിയ സെമിനാര്‍ തുടങ്ങിയ പരിപാടികളും നടക്കും. ഇത്തവണത്തെ രാഷ്ട്ര സേവാ പുരസ്കാരത്തിന് കെ.സി വേണുഗോപാല്‍ എംപി യെയാണ് ജൂറി തിരഞ്ഞടുത്തത്. കലാ-സാഹിത്യ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കുമെന്ന് കലാ സാഹിത്യ വിഭാഗം ചെയര്മാന് നജീബ് തച്ചംപൊയിലും ജനറല്‍ കണ്വിനല് ഷറീജ് ചീക്കിലോടും അറിയിച്ചു.