
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ദുബൈ സമ്മര്‍ സര്‍പ്രൈസസില്‍ വന്‍വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഒരവസരം. ജൂണ്‍ 28 വെള്ളിയാഴ്ച ദുബൈ വേനല്‍ക്കാല ഫ്ളാഷ് സെയിലില്‍ 90% വരെ കിഴിവ് നേടാം. നൂറിലധികം പ്രമുഖ ബ്രാന്‍ഡുകളും പ്രാദേശിക ബ്രാന്‍ഡുകളുമാണ് മേളയുടെ ഭാഗമാകുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ഓഫര്‍ സെയില്‍ ആരംഭിക്കുക. 12 മണിക്കൂര്‍ സമയം മാത്രമാണ് ഫ്ളാഷ് സെയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സൗന്ദര്യ വസ്തുക്കളും ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും ഉള്‍പ്പടെ എന്തും ഈ സമയത്ത് വന്‍ വിലക്കുറവില്‍ വാങ്ങാനാവും. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ എന്നീ ഷോപ്പിംഗ് മാളുകളും മേളയുടെ ഭാഗമാകും. 300 ദിര്‍ഹമോ അതില്‍ കൂടുതലോ ചിലവാക്കുന്നവര്‍ക്ക് മാളുകളിലെ സ്പിന്‍ ദി വീല്‍ ആക്ടിവേഷന് സോണിലേക്ക് പോകാനും ആകര്‍ഷകമായ സമ്മാനം നേടാനും കഴിയും.