
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : യുഎഇയില്‍ പൊതുഗതാഗത സംവിധാനത്തില്‍ നിശബ്ദമായി പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ബസുകളില്‍ നിന്നും വ്യത്യസ്തമായി യുഎഇയില്‍ പല ഭാഗങ്ങളിലും ഇലക്ട്രിക് ബസുകള്‍ സജീവമായിക്കഴിഞ്ഞു. ദുബൈയിലെയും അബുദാബിയിലെയും ഗതാഗതത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ഇ-ബസുകള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്പോഴിതാ ഷാര്‍ജയിലും ഇ-ബസ് സര്‍വീസിനു തുടക്കമാവുകയാണ്. തുടക്കത്തില്‍ മൂന്ന് റൂട്ടുകളിലായി 10 ഇലക്ട്രിക് ബസുകളാണ് ഷാര്‍ജയില്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. സര്‍വേയുടെ അടിസ്ഥാനത്തിലാണ് റൂട്ടുകള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ദുബൈ, അജ്മാന്, അല്ഹംരിയ സിറ്റി എന്നിവിടങ്ങളിലേക്കാണ് ഇ ബസുകള്‍ സര്‍വീസ് നടത്തുന്നത്. 9 മീറ്റര്‍ വരെ നീളമുള്ള ബസില്‍ 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ബസിനുള്ളിലെ താപനില ക്രമീകരിക്കുന്ന സംവിധാനവുമുണ്ട്. യുഎഇയുടെ കാര്‍ബണ്‍ രഹിത പദ്ധതിയായ നെറ്റ് സീറോ 2050ന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടി ഇ ബസുകള്‍ സര്‍വീസ് വ്യാപിപ്പിക്കുനെന്നും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.