
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അജ്മാന്: അനധികൃത മാലിന്യനിക്ഷേപം നടത്തിയതിന് കമ്പനിക്ക് 20,000 ദിര്‍ഹം പിഴ ഈടാക്കി അജ്മാന് മുനിസിപ്പാലിറ്റി. പൊതുമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്. നിര്‍മ്മാണ സാമഗ്രികള്‍ ഉള്‍പ്പടെയുളള മാലിന്യമാണ് നിശ്ചിത സ്ഥലത്തല്ലാതെ നിക്ഷേപിച്ചത്. മാലിന്യമെത്തിക്കാന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. എമിറേറ്റിനെ ആരോഗ്യ പൂര്‍ണ്ണവും ശുചിത്വപൂര്ണ്ണവുമാക്കി നിലനിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ശക്തമായ നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.