
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : കൊടുംചൂടില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണവും നല്കി ദുബൈ എമിഗ്രേഷന്‍ വകുപ്പ്. ഫ്രിഡ്ജ് അല്‍ ഫരീജ് എന്ന സംരംഭത്തിലൂടെ ദുബൈയിലെ 8000 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ജിഡിആര്‍എഫ്എ വ്യക്തമാക്കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭം, ദുബായിലെ വിവിധ നിര്‍മ്മാണ സ്ഥലങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും തൊഴിലാളി സമൂഹം നല്കുന്ന വിലപ്പെട്ട സേവനങ്ങളെ മാനിക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. തൊഴില്‍ജീവിത നിലവാരം മെച്ചപ്പെടുത്താനും അതുവഴി തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ജിഡിആര്‍എഫ്എയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. ജിഡിആര്‍എഫ്എ അസിസ്റ്റന്റ് ഡയറക്ടറും ദുബായ് തൊഴില്‍ കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, ‘ഫ്രിഡ്ജ് അല്‍ ഫരീജ്’ഉദ്യമം തൊഴിലാളികള്‍ക്ക് ആവശ്യമായ പിന്തുണയും പരിചരണവും നല്‍കാനും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ജിഡിആര്‍എഫ്എ ദുബായുടെ സമര്‍പ്പണത്തെ പ്രകടമാക്കുന്നതാണെന്ന് കൂട്ടിച്ചേര്‍ത്തു. തൊഴില്‍ ബന്ധ മേഖലയുടെ വികസനവും തൊഴിലാളികള്‍ക്കുള്ള പിന്തുണയും ജോലിയുടെ ഗുണനിലവാരത്തെയും ഉല്‍പ്പാദനക്ഷമതയെയും നേരിട്ട് ബാധിക്കും. ഇത് ദുബൈയിയെ വിവിധ മേഖലകളില്‍ ഒരു പ്രധാന ആഗോള നഗരമാക്കി മാറ്റുന്നതിന് സഹായകരമാവുമെന്നും ദേശീയ ലക്ഷ്യങ്ങളില്‍ വലിയ സംഭാവന നല്‍കുമെന്നും മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബി പറഞ്ഞു.