
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് നാലാം വര്‍ഷവും ഹാപ്പിനെസ് ട്രാവല്‍ എന്ന പേരില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രദര്‍ശനം സംഘടിപ്പിച്ചു. ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിപുലമായ ടൂറിസം, യാത്രാ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നുപരിപാടി. ഡയറക്ടറേറ്റ് ആസ്ഥാനത്ത്നടന്ന പ്രദര്‍ശനത്തില്‍ വിമാന കമ്പനികള്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ ഓഫറുകള്‍ പ്രദര്‍ശിപ്പിച്ചു. സ്വയം പാക്കേജുകളും കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഡീലുകളും കണ്ടെത്താനും ഏറ്റവും മികച്ച ഓഫറുകളും പ്രത്യേക പരിഗണനകളും നേടാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായി. ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ 62 സ്ഥാപനങ്ങള്‍ പങ്കെടുത്തു. 8 എയര്‍ലൈനുകള്‍, 8 ട്രാവല്‍ ആന്റ് ടൂറിസം ഓഫീസുകള്‍, 8 ക്രൂയിസ് ഷിപ്പ് ഓപ്പറേറ്റര്‍മാര്‍, 14 വിനോദസഞ്ചാര ദാതാക്കള്‍, 28 ഹോട്ടല്‍ ഉടമകള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കളുടെ സംതൃപ്തികൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇത് വഴി ജീവനക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ജോലിയില്‍ സന്തോഷം നേടുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്കാന് ജിഡിആര്‍എഫ്എ പ്രതിബദ്ധമാണെന്ന് മേധാവിലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ജീവനക്കാര്‍ക്ക് മികച്ച പ്രകടനം നേടുന്നതിനുള്ള പ്രധാന മുന്‍ഗണനയാണിത്. ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് സന്തോഷവും പരമാവധി സംതൃപ്തിയും നല്‍കുന്നതിനും അതുവഴി ഡയറക്ടറേറ്റിനോടുള്ള താല്പര്യം ഉയര്‍ത്താനും ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ : ദുബൈ ജിഡിആര്‍എഫ്എയുടെ ട്രാവല്‍ ടൂറിസം പ്രദര്‍ശനത്തിന് നിന്ന്