
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: യുഎഇയില്‍ ശക്തമായ മഴയില്‍ തകര്‍ന്ന 4,500 വീടുകളുടെ സൗജന്യ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി എമാര്‍ പ്രോപര്‍ട്ടീസ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ യുഎഇ ആകമാനം ശക്തമായ മഴ പെയ്തിരുന്നു. 75 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴക്ക് യുഎഇ സാക്ഷ്യം വഹിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തിയത്. ശക്തമായ മഴയിലും ആലിപ്പഴ വര്‍ഷത്തിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. മഴയില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി നല്‍കുമെന്ന് എമാര്‍ പ്രോപ്പര്‍ടീസ് അന്ന് പ്രഖ്യാപിച്ചിരുന്നു. സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നല്‍കിയിരിക്കുകയാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമാര്‍ പ്രോപ്പര്ട്ടീവ്. എമാര്‍ പ്രോപ്പര്‍ട്ടീസ് കമ്മ്യൂണിറ്റിയിലെ 4,500 വീടുകളുടെ അറ്റകുറ്റപ്പണികളാണ് സൗജന്യമായി കമ്പനി പൂര്‍ത്തിയാക്കി നല്‍കിയത്. ഡൗണ്ടൗണ് ദുബൈ, എമാര്‍ സൗത്ത്, ദുബൈ ഹില്‍സ് എസ്റ്റേറ്റ്, ദുബൈ ക്രീക്ക് ഹാര്‍ബര്‍, അറേബ്യന്‍ റേഞ്ചസ്, ദുബൈ മറീന, ദി വാലി എന്നിവിടങ്ങളിലെ എമാറിന്റെ കീഴിലുള്ള കമ്മ്യൂണിറ്റികളിലെ വീടുകളാണ് കമ്പനി വാസയോഗ്യമാക്കി നല്‍കിയത്.
രാജ്യത്തെ മറ്റ് പ്രമുഖ ഡെവലപ്പര്‍മാരായ മാഗ്, ഡമാക് പ്രോപ്പര്‍ട്ടീസും മഴയില്‍ നാശം വിതച്ച വീടുകള്‍ക്ക് സൗജന്യ അറ്റകുറ്റപ്പണികള്‍ പ്രഖ്യാപിച്ചിരുന്നു.