
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: മനുഷ്യാവകാശങ്ങളിലെ യുഎഇയുടെ ശ്രമങ്ങളും പങ്കാളിത്തവും ഉയര്‍ത്തിക്കാട്ടുന്നതിനായി യൂണിയന് അസോസിയേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ജനീവയില്‍ -യുഎന്‍ ദര്‍ശനവും ഭാവിയെ അനുകരിക്കുന്നതില്‍ യുഎഇ മാതൃകയും-എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ത്രിദിന പ്രദര്‍ശനം യുഎഎച്ച്ആര്‍ പ്രസിഡന്റ് ഡോ.ഫാത്തിമ ഖലീഫ അല്‍ കാബി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികള്‍, കമ്മ്യൂണിറ്റി പ്രമുഖര്‍, വിദഗ്ധര്‍, യുഎന്‍ റിപ്പോര്‍ട്ടര്‍മാര്‍, സിവില്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അതിന്റെ ഭാവി വിഭാവനം ചെയ്യുന്നതിലും യുഎഇ മാതൃക പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രദര്‍ശനത്തിന്റെ പ്രാധാന്യം ഡോ.അല്‍ കാബി പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ സമ്പന്നമാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ യു.എ.എച്ച്.ആറിന്റെ പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമത്തിനും അവര്‍ ഊന്നല്‍ നല്കി.