
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: പൂര്‍ണമായും ഹൈടെക് ആവാന്‍ ഒരുക്കങ്ങള്‍ നടത്തുന്ന ദുബൈ റോഡുകളില്‍ ഇനി ഹൈഡ്രജന്‍ ബസുകള്‍ ഓടും. പരിസ്ഥിതി സൗഹാര്‍ദ്ദ ഹൈഡ്രജന്‍ ബസുകള്‍ പരീക്ഷിക്കുന്നതിന് ആദ്യ നീക്കം ആരംഭിച്ചു. ആദ്യ ചുവടുവയ്പ്പായി ദുബൈ ആര്‍ടിഎ സൈ്വഡാന് ട്രേഡിങ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. ആര്‍ടിഎയിലെ പൊതുഗതാഗത ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്റോസ്യാന്‍, സൈ്വഡാന് ട്രേഡിങ് കമ്പനി എം.ഡി. സൈ്വഡാന് അല്‍ നബൂദ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. പരീക്ഷണ ഘട്ടത്തില്‍ ദുബൈ എമിറേറ്റിലെ കാലാവസ്ഥക്ക് ഹൈഡ്രജന്‍ ബസുകള്‍ അനുയോജ്യമാണോയെന്ന് പരിശോധിക്കുമെന്ന് അഹമ്മദ് ഹാഷിം ബഹ്റോസ്യാന്‍ വ്യക്തമാക്കി. ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉത്പാദനത്തിനും വിതരണത്തിനും ഇനോക് ഉള്‍പ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എമിറേറ്റിലെ പൊതുഗതാഗത ബസ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും പരിസ്ഥിതിക്ക് അനുയോജ്യമാവുകയും ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആര്‍ടിഎ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ചൈനീസ് ടെക്നോളജിയാണ് ബസ്സുകളില്‍ ഉപയോഗിക്കുക.