
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: യുഎഇയിലെ പ്രമുഖ നബാത്തി കവികളിലൊരാളായ മുബാറക് ബിന്‍ ഖത്ലാന്‍ അല്‍ മസ്റൂയി (85) അന്തരിച്ചു. ചരിത്ര സംഭവങ്ങളെക്കുറിച്ചും പുരാതന ഭൂതകാല മേഖലകളെക്കുറിച്ചും കവിതകള്‍ എഴുതിയ മഹത്തായ കവിയായാണ് അല്‍ മസ്റൂയി അറിയപ്പെടുന്നത്. സാംസ്കാരിക മന്ത്രി ശൈഖ് സലേം ബിന്‍ ഖാലിദ് അല്‍ ഖാസിമി ഉള്‍പ്പെടെയുള്ള യുഎഇയിലെ നിരവധി സാംസ്കാരിക വ്യക്തികള്‍ അനുശോചനം രേഖപ്പെടുത്തി. യുഎഇക്ക് മഹത്തായ കവി മുബാറക് ബിന്‍ ഖത്ലാനെ നഷ്ടപ്പെട്ടതായും നബാത്തി കവിതയെ സമ്പന്നമാക്കിയ സര്‍ഗ്ഗാത്മകത നിറഞ്ഞ ജീവിതത്തില്‍ എമിറാത്തി കാവ്യരംഗത്ത് അദ്ദേഹം അവിസ്മരണീയമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചതായി അദ്ദേഹം അനുസ്മരിച്ചു. 1930-ല്‍ ജനിച്ചു. അഞ്ചാം വയസ്സില്‍, അദ്ദേഹം തന്റെ ആദ്യ കാവ്യശ്രമങ്ങള് എഴുതി, തുടര്‍ന്ന് കവികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കഴിവ് വികസിച്ചു. പിന്നീട് അദ്ദേഹം തന്റെ കുടുംബത്തെയും തന്റെ പ്രദേശത്തെ ജനങ്ങളെയും കുറിച്ച് കവിതകള്‍ എഴുതി. കാവ്യപ്രതിഭയെ ഉണര്‍ത്തുന്ന സാഹചര്യങ്ങളും അവസരങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഠിനമായ ചില ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരു പ്രയാസകരമായ ജീവിതമായിരുന്നു.
ഉപജീവനം തേടി 6 വര്‍ഷത്തോളം അദ്ദേഹം യാത്ര ചെയ്യുകയും പിന്നീട് പശ്ചിമ മേഖലയിലെ നിരവധി സ്വകാര്യ കമ്പനികളിലും അബുദാബി ട്രാന്‍സ്പോര്‍ട്ടിലും ദീര്‍ഘകാലം ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ലിവയിലേക്ക് മടങ്ങി, അവിടെ മരണം വരെ താമസിച്ചു. 2016ല്‍, അബുദാബി പോയട്രി അക്കാദമി അല്‍ മസ്റൂയിയുടെ കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കി.