
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായി ലഹരികടത്തുകള്‍ തടഞ്ഞ് ദുബൈ പൊലീസ്. കഴിഞ്ഞ വര്‍ഷം എഐ സാങ്കേതികവിദ്യ ഉപയോ?ഗിച്ച് 1,273 ലഹരിക്കടത്ത് ശ്രമങ്ങളാണ് പൊലീസ് തടഞ്ഞത്. കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച കോടികള്‍ വിലയുള്ള ലഹരിമരുന്നുകളാണ് ദുബൈ പൊലീസ് പിടിച്ചെടുത്തത്. ട്രമഡോള്‍, ക്യാപ്റ്റഗണ്‍, കറുപ്പ്, ഹെറോയിന്‍, കഞ്ചാവ് എന്നിവക്ക് പുറമെ യുഎഇയില്‍ വിലക്കുള്ളതും നിയന്ത്രിതവുമായ മരുന്നുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുമെന്ന് ദുബൈ കസ്റ്റംസിലെ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ആദില്‍ അല്‍ സുവൈദി വ്യക്തമാക്കി. സ്മാര്‍ട്ട് റിസ്ക് എന്ജിന് സാങ്കേതിക വിദ്യയിലൂടെയാണ് ലഹരിമരുന്നുകള്‍ തിരിച്ചറിഞ്ഞത്. കൂടാതെ എക്സറേ സ്കാനിങ്, സ്നിഫര്‍ ഡോഗ് എന്നിവയിലൂടെയും ലഹരി ഉല്പന്നങ്ങള് കണ്ടെത്താന്‍ സാധിക്കും. കണ്ടെത്തുന്നവ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുകയാണ് ചെയ്യുന്നത്.