
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ഇനിയും സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും. ഈ വര്‍ഷത്തെ ആദ്യപകുതിയില്‍ സ്വദേശിവത്കരണം പൂര്‍ത്തീയാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ജൂണ്‍ 30 വരെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യം വിലയിരുത്താന്‍ ജൂലൈ 1 മുതല്‍ പരിശോധന തുടങ്ങും. 1 ശതമാനത്തിലേറെ സ്വദേശികളെ ചേര്‍ത്തിട്ടില്ലാത്ത 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ പിഴയൊടുക്കേണ്ടി വരും. യുഎഇയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുള്ളത് ഇന്ത്യക്കാര്‍ക്കാണ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും സ്വദേശിവത്കരണ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ പകുതിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അന്തിമ സമയപരിധി ജൂണ്‍ 30 ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണ് പരിശോധന. ഈ വര്‍ഷം നിയമിക്കാത്ത ഓരോ സ്വദേശിക്കുമനുസരിച്ച് പ്രതിമാസം 8,000 ദിര്‍ഹം വച്ചാണ് കമ്പനിക്ക് പിഴ ചുമത്തുക. കഴിഞ്ഞ വര്‍ഷം ഇത് പ്രതിമാസം 7,000 ഉം 2022ല്‍ പ്രതിമാസം 6,000 ദിര്‍ഹവുമായിരുന്നു. പിഴ. 2026 വരെ പ്രതിവര്‍ഷം 1,000 ദിര്‍ഹം വര്‍ധിക്കുകയും ചെയ്യും. യുഎഇയിലെ സ്വകാര്യ കമ്പനികള്‍ അവരുടെ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കമ്പനികള്‍ 4 ശതമാനം ഇമാറാത്തികളെ ജീവനക്കാരായി നിയമിച്ചിരുന്നു. ഈ ജൂണ്‍ അവസാനത്തോടെ ഇത് 5 ശതമാനമായി ഉയര്‍ത്തണം. 2024 അവസാനിക്കുന്നതിന് മുന്‍പ് ഒരു സ്ഥാപനത്തിന്റെ തൊഴില്‍ ശക്തിയില്‍ 6 ശതമാനം യുഎഇ പൗരന്മാര് ഉണ്ടായിരിക്കണം. 2026 അവസാനത്തോടെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം 10 ശതമാനത്തിലെത്തുകയാണ് ലക്ഷ്യം. പ്രതിവര്‍ഷം 2 ശതമാനം ഉയര്‍ത്താനും ഫെഡറല്‍ നിയമം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മന്ത്രാലയം നിരന്തരം പരിശോധനകള്‍ നടത്തുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മാത്രമല്ല നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് പിഴയും ചുമത്തും. ഒടുവില്‍ പ്രോസിക്യൂഷന് നടപടികളിലേക്കും കടക്കും. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ചോ മന്ത്രാലയം ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.