6G-യിലേക്ക് ചുവടുവെച്ച് യുഎഇ; അപ്ലോഡിംഗ് വേഗത മൂന്നിരട്ടിയാവും

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മുണിറ്റി & ഹാപ്പിനസ് വിങിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിര സഹചര്യത്തില്‍ ഹൃദയസ്തംഭനം ഉണ്ടാവുന്ന ഒരാളുടെ ജീവന് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും പ്രാധാനപ്പെട്ട പ്രഥമ ശുശ്രൂഷയായ സി.പി.ആര്-എ.ഇ.ഡി പരീശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ദുബൈ ഹാര്‍ട്ട് സൈഫ് സിറ്റി ഇനിഷ്യേറ്റീവിന്റേയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടേയും സഹകരണത്തോടെ ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ കെഎംസിസി പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ കെ.പി.എ സലാം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ വനിതകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നൂറ്റിഅമ്പതോളം പേര് പരിശീലനം നേടി. ദുബൈ ഹാര്‍ട്ട് സൈഫ് സിറ്റി ഇനിഷേറ്റീവ് ട്രെയിനര്‍മാരായ മാര്‍ക്ക് സെട്രിക്, മാര്‍ച്ചീ സെറാനോ, ഉനൈസ് തൊട്ടിയില്‍, ശാക്കിര്‍ ചെമ്മുക്കന്‍, ഫുവാദ് കുരുക്കള്‍, നിഷാദ് കുന്നപ്പള്ളി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അതോറിറ്റിയുടെ സര്ട്ടിഫികാറ്റ് വിതരണ ഉദ്ഘാടനം കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ എറയസ്സന്‍ നല്കി നിര്‍വഹിച്ചു. ട്രെയിനര്‍മാര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ പി.കെ അന്‍വര്‍ നഹ സമ്മാനിച്ചു. പി.വി നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എ.പി നൗഫല്‍, സി.വി അശ്റഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ഒ.ടി സലാം, കരീം കാലൊടി, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, മുഹമ്മദ് കമ്മിളി, മൊയ്തീന് പൊന്നാനി, ടി.പി സൈതലവി, നജ്മുദ്ധീന്‍ തറയില്‍, സലിം വെങ്കിട്ട, ഫക്രുദ്ധീന് മാറാക്കര എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ഇബ്രാഹിം വട്ടംകുളം സ്വാഗതവും, ഷമീം ചെറിയമുണ്ടം നന്ദിയും പറഞ്ഞു.
