
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
കുവൈത്ത് സിറ്റി : നിയമ വിരുദ്ധ പ്രവൃത്തികളില്‍ ഏര്പ്പെട്ടത്തിന് 10 പൗരന്മാരുടെ പൗരത്വം കുവൈത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു. പൗരത്വം ലഭിച്ച് 15 വര്‍ഷത്തിനകം രാജ്യത്തിന്റെ യശസ്സ് തകര്‍ക്കും വിധം ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ചാണ് നടപടി. വഞ്ചനയിലൂടെയും വ്യാജരേഖ ചമച്ചും തെറ്റായ പ്രസ്താവനകളുടെ അടിസ്ഥാനത്തിലും നേടിയതാണെന്ന് തെളിയിക്കപ്പെട്ടവരുടെയും പൗരത്വം റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വാസ്യത സംബന്ധിച്ച കാരണങ്ങളാലും അച്ചടക്കലംഘനത്തിനും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥന്റെ പൗരത്വവും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കി പൗരത്വം നേടിയ രണ്ട് സ്ത്രീകളില്‍ നിന്നും ആശ്രിതരായി പൗരത്വം നേടിയവരില്‍ നിന്നും അന്വേഷണ വിധേയമായി പൗരത്വം റദ്ദ് ചെയ്തിട്ടുണ്ട്.