
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
കുവൈത്ത് സിറ്റി: 199091ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് സ്ഥാപിച്ച പാവ സര്‍ക്കാരിന്റെ തലവനായിരുന്ന അല ഹുസൈന് അല്ഖഫാജിയുടെ കുവൈത്ത് പൗരത്വം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ മാത്രമേ പാവ സര്‍ക്കാറിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ക്കകം കുവൈത്തിനെ ഇറാഖിന്റെ ഭാഗമായി അന്നത്തെ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസ്സൈന്‍ പ്രഖ്യാപിക്കുകയായിരുന്നു. അല ഹുസൈന് അല്ഖഫാജിയെ ഇറാഖിന്റെ ഉപപ്രധാനമന്ത്രിയായും നിയമിച്ചു. കുവൈത്ത് മിലിട്ടറിയിലെ മുന്‍ ഉേദ്യാഗസ്ഥനായിരുന്ന ഖഫാജി 1991 ഫെബ്രുവരിയില്‍ യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം കുവൈത്ത് മോചിപ്പിച്ചതോടെ രാജ്യം വിട്ട് യൂറോപ്പില്‍ അഭയം തേടുകയായിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് 1993ല്‍ കുവൈത്ത് കോടതി ഖഫാജിക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഏഴു വര്‍ഷത്തിനു ശേഷം 2000ത്തില്‍ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാന് കുവൈത്തിലേക്ക് മടങ്ങി. രാജ്യത്തെ പരമോന്നത കോടതിയായ കാസേഷന്‍ കോടതി ശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്തു. 76 കാരനായ ഇയാള്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്. ഇറാഖിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നാഷണല്‍ ഗാര്‍ഡിലെ മുന്‍ ഉദ്യോഗസ്ഥന് മുഹമ്മദ് ഹമദ് അല്ജുവൈദിന്റെ പൗരത്വവും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. 2003ലാണ് അല്ജുവൈദി അറസ്റ്റിലായത്.