
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും ഇനി മൊബൈല്‍ വഴി പുതുക്കാന്‍ സംവിധാനമൊരുക്കുന്നു. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാംസങ് ഉപയോക്താക്കള്‍ക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും ആര്‍ടിഎ ആപ്പ് വഴി സാംസങ് വാലറ്റില്‍ നേരിട്ട് ചേര്‍ക്കാന്‍ സാധിക്കും. ആര്‍ടിഎ ആപ്പ് ഉപയോക്താക്കള്‍ക്ക് ലളിതവും എളുപ്പവുമായ മാര്‍ഗത്തിലൂടെയുളള സംവിധാനമുള്ള ഔദ്യോഗിക ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇതുവഴി ഒന്നിലേറെ ആപ്പുകളുടെ ആവശ്യം ഇല്ലാതാകുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രീകൃത പ്ലാറ്റ്ഫോം നല്‍കുന്നതായും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. ആര്‍ടിഎ ആപ്പിന്റെ പുതിയ പതിപ്പിന് വ്യക്തിഗതമായ ഡാഷ്ബോര്‍ഡ് ഉണ്ട്. ഈ ഏകജാലക സംവിധാനം ഉപയോക്താക്കള്‍ക്ക് അവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും പുതുക്കാനും തടസമില്ലാതെ പാര്‍ക്കിങ് ടിക്കറ്റുകള്‍ വാങ്ങാനുമുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ദുബൈ മെട്രോയോ ദുബൈയിലെ ഏതെങ്കിലും പൊതുഗതാഗതമോ ഉപയോഗിക്കുന്ന സാംസങ് ഉപയോക്താക്കള്‍ക്കായി ആര്‍ടിഎ ഡിജിറ്റല്‍ നോല്‍ പേ അവതരിപ്പിച്ചിട്ടുണ്ട്. ഗതാഗതത്തിനായി പണമടയ്ക്കാന്‍ സ്മാര്‍ട്ട് ഫോണോ സ്മാര്‍ട്ട് വാച്ചോ ടാപ്പ് ചെയ്താല്‍ മാത്രം മതി.