
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ: വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തുടരുന്നവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പിഴയ്ക്കു പുറമെ എക്സിറ്റ് പെര്‍മിറ്റോ ഔട്ട്പാസോ നേടിയിരിക്കണം. വിസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിര്‍ഹമാണ് പിഴ. യുഎഇ റസിഡന്‍സ് വിസ, ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് 20,000 ദിര്‍ഹം വരെ പിഴ. ഓവര്‍ സ്റ്റേ പിഴ അടക്കുന്നതിന് പുറമെയാണ് എക്സിറ്റ് പെര്‍മിറ്റ് എടുക്കണമെന്ന നിബന്ധന. ഈ പെര്‍മിറ്റ് ലഭിക്കുന്നതിന് പാസ്പോര്ട് സൈസ് ഫോട്ടോ, പാസ്പോര്ട് പകര്‍പ്പ്, എന്‍ട്രി അല്ലെങ്കില്‍ റസിഡന്‍സ് വിസ എന്നിവ ആവശ്യമാണ്. എക്സിറ്റ് പെര്‍മിറ്റ് നേടാന്‍ 350 ദിര്‍ഹമാണ് നിരക്ക്. ഇത് ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി മാത്രമേ അടയ്ക്കാനാകൂ. അപേക്ഷാ ഫീസ് 200 ദിര്‍ഹം, ഇലക്ട്രോണിക് സര്‍വീസ് ഫീസ് 150 എന്നിങ്ങനെയാണ് ചെലവ്. ദുബൈ ഒഴികെയുള്ള എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ ടൈപ്പിങ് സെന്റര്‍ വഴി എക്സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കണം. ദുബൈയില്‍ താമസിക്കുന്നവര്‍ ആമര്‍ സെന്ററുമായി ബന്ധപ്പെടണം. സ്വന്തമായി യൂസര്‍ ഐഡി ഉപയോഗിച്ചു വെബ്സൈറ്റിലൂടെ വേണം അപേക്ഷ നല്കാന്. വെബ്സൈറ്റില്‍ ആവശ്യമായ സര്‍വീസ് തിരഞ്ഞെടുക്കുക. ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക. ഡോക്യുമെന്റുകള്‍ ഓണ്‍ലൈനായി തന്നെ വെരിഫൈ ചെയ്യുക. കുടിശികയുള്ള ഫീസുകള്‍ അടയ്ക്കുക. അപേക്ഷ സമര്‍പ്പിക്കുക. പെട്ടെന്നു തന്നെ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കും.