
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ: ഇമാറാത്തി പൈലറ്റ് ഷെരീഫ് അല്റൊമൈത്തി യുഎസ് ടെക്സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ കേന്ദ്രത്തില്‍ 45 ദിവസത്തെ ചൊവ്വ കൃത്രിമ ദൗത്യം പൂര്‍ത്തിയാക്കി. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അല്റൊമൈത്തിയും മൂന്ന് അമേരിക്കന്‍ സഹപ്രവര്‍ത്തകരും റെഡ് പ്ലാനറ്റിലേക്ക് പറന്നത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ ക്യാപ്റ്റനായ 39 കാരനായ ഷെരീഫ് അല്‍ റൊമൈത്തിയും അദ്ദേഹത്തിന്റെ മൂന്ന് അമേരിക്കന്‍ സഹപ്രവര്‍ത്തകരും 45 ദിവസത്തെ പരിശീലനമാണ് ഇതിലൂടെ പൂര്‍ത്തിയാക്കിയത്. പുറംലോകവുമായി ആശയവിനിമയം നടത്താതെ മൂന്ന് നിലകളുള്ള ആവാസവ്യവസ്ഥയില്‍ പൂട്ടിയിട്ടാണ് ക്രൂ അംഗങ്ങള്‍ മെയ് 11നാണ് ഹ്യൂമന്‍ എക്സ്പ്ലോറേഷന്‍ റിസര്‍ച്ച് അനലോഗ് ദൗത്യം ആരംഭിച്ചത്. നീണ്ട ബഹിരാകാശ യാത്രയില്‍ അനുഭവപ്പെടുന്നതുപോലെ, നീണ്ടുനില്‍ക്കുന്ന തടവിന്റെയും ഒറ്റപ്പെടലിന്റെയും മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ അളക്കാന്‍ ലക്ഷ്യമിടുന്ന വെര്‍ച്വല്‍ റിയാലിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടമായിരുന്നു ഇത്. ഇത് ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കിയതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ്, അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജ എന്നിവയുള്‍പ്പെടെ എമിറേറ്റിലെ സര്‍വ്വകലാശാലകള്‍ ആറ് പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ സമൂഹത്തിന്റെ ഭാഗമാകാന്‍ യുഎഇയെ സഹായിക്കുന്നതില്‍ സര്‍വകലാശാലകളുടെ പങ്കാളിത്തം നിര്‍ണായകമാണെന്ന് എംബിആര്‍എസ്സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മാരി പറഞ്ഞു. അല്‍ റൊമൈത്തിയും കൂട്ടരും ചീര വളര്‍ത്തുന്നതിനും ‘ചൊവ്വയില്‍ ഡ്രോണുകള്‍ പറത്തുന്നതിനും’ സമയം ചിലവഴിച്ചു. ഹീരയുടെ ആവാസവ്യവസ്ഥ 60.39 ചതുരശ്ര മീറ്ററാണ്. താഴത്തെ നിലയില്‍ വര്‍ക്ക്സ്പെയ്സും ലബോറട്ടറിയും അടുക്കളയും എയര്‍ലോക്കും ഉള്‍പ്പെടുന്നു, മുകളിലത്തെ നിലയില്‍ സ്വകാര്യ സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്സ്, ഒരു കുളിമുറി, ഫ്ലൈറ്റ് ഡെക്ക് എന്നിവയുണ്ട്.