
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ദുബൈ: ജോലിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിയന്ത്രണവുമായി യുഎഇ. അനുവദിച്ചിരിക്കുന്ന നിശ്ചിത സമയത്തും സ്ഥലത്തും മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂവെന്നാണ് നിര്‍ദേശം. അതേസമയം, ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ജോലി സമയത്ത് തൊഴിലാളികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ജോലിയില്‍ വീഴ്ച വരുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. പുതിയ നിയന്ത്രണം രാജ്യത്ത് കര്‍ശനമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നു മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് വ്യക്തമല്ല.