
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : സാബീല്‍ പാലസ് സ്ട്രീറ്റിനെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം പൂര്‍ത്തിയായതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 700 മീറ്ററില്‍ പരന്നുകിടക്കുന്ന മൂന്നുവരി സാബീല്‍ പാലസ് സ്ട്രീറ്റ് പാലം ഇപ്പോള്‍ സാബീല്‍ പാലസ് സ്ട്രീറ്റിനെയും ഔദ് മേത്ത റോഡിനെയും അബുദാബിയുടെ ദിശയിലുള്ള അല്‍ ഖൈല്‍ റോഡുമായി ബന്ധിപ്പിക്കും. മണിക്കൂറില്‍ 4,800 വാഹനങ്ങള്‍ കടന്നുപോകാന്‍ ഈ പാലത്തിന് കഴിയുമെന്നും യാത്രാസമയം കുറയ്ക്കാന്‍ കഴിയുമെന്നും ആര്‍ടിഎ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ആര്‍ടിഎയുടെ അല്‍ ഖൈല്‍ റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം. 700 മില്യണ്‍ ദിര്‍ഹം പദ്ധതിയുടെ ഭാഗമായി അഞ്ച് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കും, ഇത് ഹൈവേയിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ യാത്രാ സമയം 30 ശതമാനം കുറയും. സബീല്‍, മൈദാന്, അല്‍ഖൂസ് 1, ഗദീര്‍ അല്‍ തായര്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആര്‍ടിഎ അറിയിച്ചു.