
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയില് രണ്ട് പുതിയ ബസ് റൂട്ടുകള് ആരംഭിച്ചതായി ദുബൈ ആര്ടിഎ അറിയിച്ചു. ഒന്നാമത്തേത് ദുബൈ ഹില്സിനും ഇക്വിറ്റി മെട്രോ സ്റ്റേഷനും ഇടയില് ഓടുന്ന ഡിഎച്-1 നമ്പര് റൂട്ടാണ്. ഡമാക് ഹില്സിനും ദുബൈ സ്റ്റുഡിയോ സിറ്റിക്കും ഇടയില് സഞ്ചരിക്കുന്ന ഡിഎ-2 നമ്പര് റൂട്ടാണ് രണ്ടാമത്തേത്. ഡിഎച്-1, ഒരു മണിക്കൂര് ഇടവേളകളില് സര്വീസ് നടത്തും. രാവിലെ 7.09 ന് ദുബൈ ഹില്സില് നിന്ന് പുറപ്പെടും. അവസാന യാത്ര പ്രവൃത്തിദിവസങ്ങളില് രാത്രി 10.09 നും വാരാന്ത്യങ്ങളില് (വെള്ളി മുതല് ഞായര് വരെ) അര്ധരാത്രി 12.09 നും പുറപ്പെടും. ഡാമാക് ഹില്സിനും ദുബൈ സ്റ്റുഡിയോ സിറ്റിക്കും ഇടയിലുള്ള റൂട്ടായ ഡിഎ-2 ന് രണ്ട് മണിക്കൂര് ഇടവേളയുണ്ട്. രാവിലെ 5.47 ന് ഡമാക് ഹില്സില് നിന്ന് പുറപ്പെടും. അവസാന യാത്ര ദിവസവും രാത്രി 9.32 ന് പുറപ്പെടും. ഒരു യാത്രക്ക് 5 ദിര്ഹമാണ് നിരക്ക്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും ഇന്റേര്ണല് ബസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമാണ് രണ്ട് റൂട്ടുകളെന്ന് ആര്ടിഎ പൊതുഗതാഗത ഏജന്സി പ്ലാനിങ് ആന്ഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര് ആദില് മുഹമ്മദ് ഷാക്കേരി പറഞ്ഞു. പബ്ലിക് ബസ് ശൃംഖല വിപുലീകരിക്കുന്നതിനും മെട്രോ, ട്രാം, മറൈന് ഗതാഗതം തുടങ്ങിയ മറ്റ് പൊതു ഗതാഗത മാര്ഗങ്ങളുമായി സംയോജനം വര്ധിപ്പിക്കുന്നതിനും ആര്ടിഎ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.