
ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് യുഎഇ
ഇന്ത്യന് എംബസിയിലെ പാസ്പോര്ട്ട് സേവനം ഇന്ന് മുതല് തിങ്കളാഴ്ച വരെ തടസപ്പെടും എന്ന് അറിയിച്ചിട്ടുണ്ട്. പാസ്പോര്ട്ട് സേവാ വെബ്സൈറ്റിന്റെ സാങ്കേതിക തകരാറിനെത്തുടര്ന്നാണ് സേവനം താല്ക്കാലികമായി നിര്ത്തിവെച്ചിരിക്കുന്നത്. ഇക്കാലയളവില് പാസ്പോര്ട്ട്, താല്ക്കാലിക പാസ്പോര്ട്ട്, പോലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് ഉള്പ്പെടെയുള്ള സേവനങ്ങള് ലഭിക്കില്ല. അതസമയം വിസ സേവനങ്ങള് തടസപ്പെടില്ല. ഈ ദിവസങ്ങളില് അപോയ്ന്റ്മെന്റ് ലഭിച്ച അപേക്ഷകര്ക്ക് പുതിയ തിയതി മെസേജായി അയയ്ക്കുമെന്നും ഇന്ത്യന് എംബസി വ്യക്തമാക്കിട്ടുണ്ട്.