തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് ട്രംപ്; ഇസ്രാഈല്‍ മെനഞ്ഞ കഥയെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഎമ്മിലെ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് പ്രതികരിക്കാനാവാതെ ക്ഷുഭിതനായി പിണറായി വിജയന്. ഡല്‍ഹിയില്‍ പ്രതികരണം തേടാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തു. നിങ്ങള്‍ ഇവിടെ ഈ വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും’. ഡല്‍ഹി കേരള ഹൗസില്‍നിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സുര്‍ജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഐഎം നേതാക്കള്‍ രണ്ടുതട്ടില്‍ തുടരുകയാണ്. പാര്‍ട്ടിയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളില്‍ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് പിന്താങ്ങി. എന്നാല്‍ വിവാദമാക്കേണ്ട എന്നു പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ അഭിപ്രായം. എന്നാല്‍ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഓഹരികൈമാറ്റം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം അനുവാദം വാങ്ങാതെ സെബിയെ സമീപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.
യുഎഇ വികസിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യയിലേക്ക്; സ്മാര്ട്ട്വാട്ടും ബിഎസ്ഇഎസും കരാറില്‍ ഒപ്പുവെച്ചു
വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്