സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വാട്ട്സാപ്പില്‍ യൂസര്‍നെയിം സംവിധാനം കൊണ്ടുവരാനുള്ള മെറ്റയുടെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് ഐടി മന്ത്രാലയം നടപടികള്‍ തുടങ്ങിയത്. പഞ്ചാബി സിനിമയായ സത്ലജ് സര്‍ക്കാര്‍ അനുമതിയില്ലാതെ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതും വിവാദമായിട്ടുണ്ട്. ഇനി പൊതുജനത്തിനായി പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രത്തിനും സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കാനും കേന്ദ്രം തയ്യാറെടുക്കുകയാണ്. വാട്സ്ആപ്പ് യൂസര്‍നെയിം വിഷയത്തില്‍ കേന്ദ്രത്തിനുണ്ടായ ആശങ്കകള്‍ക്ക് മെറ്റ നല്കിയ മറുപടിയില്‍ വിഷയം താല്കാലികമായി അവസാനിച്ചെങ്കിലും നിയമപരമായ പഴുതുകള്‍ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത്. ഒരു പ്ലാറ്റ്ഫോമിലെ ഫീച്ചര്‍ തടയുമ്പോള്‍ മറ്റ് പ്ലാറ്റ്ഫോമുകള് സമാന സേവനങ്ങള്‍ നല്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് നീക്കം. അന്തിമ തീരുമാനത്തിന് മുന്‍പ് എല്ലാ മെസ്സേജിങ് പ്ലാറ്റ്ഫോമുകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍, അരടൈ പ്ലാറ്റ്ഫോമുകള്‍ക്കാണ് പൊതു നിയമം കൊണ്ടുവരുന്നത്. ഇതിനായി ഐടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി രൂപീകരിച്ച സമിതി ചര്‍ച്ചകള്‍ ആരംഭിച്ചു. വാട്സാപ്പിനും ടെലിഗ്രാമിനും നല്കിയ നോട്ടിസുകളുടെ മറുപടികളും കേന്ദ്ര ഐടി-ഇലക്ട്രോണിക്സ് മന്ത്രാലയം പരിശോധിച്ചുവരികയാണ്. പഞ്ചാബ് മനുഷ്യാവകാശ പ്രവര്ത്തകന് ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതം പ്രമേയമാക്കിയ സിനിമയാണ് സത്ലജ്. ഈ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്കി. സിനിമ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണ്. ചിത്രം ഭീകരതയെ വെള്ളപൂശുന്നുവെന്നും സമിതി റിപ്പോര്‍ട്ട് നല്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ചിത്രം ഒടിടിയില്‍ പുറത്തിറക്കിയ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.