യുദ്ധ വിരാമത്തിനുള്ള കരാര്‍ അമേരിക്കയുടെ പരാജയ പ്രഖ്യാപനമെന്ന് ഇറാന്; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

അബുദാബി: നാട്ടിലേക്കുള്ള യാത്രാ മധ്യേ അബുദാബി എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ട കാഞ്ഞങ്ങാട് പാറപ്പള്ളിയിലെ യൂസഫിന്റെ മൃതദേഹം നാളെ (വ്യാഴം) പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ട് പോകും. അബുദാബിയില്‍ നിന്ന് മംഗലാപുരത്തേക്ക് നാളെ പുലര്‍ച്ചെ 3 മണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 8.30 നാണ് മംഗലാപുരത്തെത്തുക. സഹോദരന്മാരായ പാണത്തൂരിലെ ജാഫര്‍, അബ്ദുറഹിമാന്, സഹോദര പുത്രന് റംഷീദ് എന്നിവര്‍ അനുഗമിക്കുന്നുണ്ട്. നാളെ രാവിലെ 10 മണിയോടെ മൃതദേഹം പാറപ്പള്ളി മദ്രസ്സക്ക് സമീപത്തെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം പാറപ്പള്ളിയിലാണ് മറവ് ചെയ്യുക. ഇന്ന് രാത്രി 8 മണിക്ക് അബുദാബി ബനിയാസ് മോര്‍ച്ചറിയില്‍ മൃതദേഹം കാണാനും തുടര്‍ന്ന് സമീപത്തെ പള്ളിയില്‍ മയ്യിത്ത് നിസ്കരിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാട്ടിലേക്കുള്ള യാത്രക്കിടയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യൂസഫ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എമിഗ്രേഷന്‍ പൂര്‍ത്തിയായതിനാല്‍ തന്നെ പാസ്പോര്‍ട്ട് തിരിച്ചു കിട്ടുന്നതടക്കമുള്ള നിയമ തടസ്സങ്ങള്‍ നേരിട്ടിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ അനീസ് പെരിഞ്ചേരിയുടെ നേതൃത്വത്തിലാണ് ബഡുക്കളും നാട്ടുകാരും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുള്‍പ്പെടെ യൂസഫിന് ആറ് മക്കളുണ്ട്. നിത്യജീവിതത്തിലും ദിനചര്യകളിലും ചിട്ട പാലിച്ചിരുന്ന യൂസഫ് നല്ല സൗഹൃദങ്ങളും കാത്തുസൂക്ഷിച്ചിരുന്നു. കുടുംബത്തില്‍ ചേരാനുള്ള യാത്രക്കിടെയുള്ള വേര്‍പാട് വേദനയോടെയാണ് പ്രവാസി സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ശ്രവിച്ചത്.