യുദ്ധ വിരാമത്തിനുള്ള കരാര്‍ അമേരിക്കയുടെ പരാജയ പ്രഖ്യാപനമെന്ന് ഇറാന്; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ദുബൈ: യുഎഇയിലെ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കടുത്ത ചൂടും ഹ്യുമിഡിറ്റിയും ആരോഗ്യനിലയെ ബാധിക്കാതിരിക്കാന്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ചൂട് വര്‍ധിക്കുന്നതനുസരിച്ച് വേനല്‍ മഴക്കും സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍, മലയോര മേഖലകളിലാണ് വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുള്ളത്. വരും മാസങ്ങളില്‍ ചില പ്രദേശങ്ങളില്‍ താപനില 50 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നേക്കാം. പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലകളില്‍ കടുത്ത ചൂട് അനുഭവപ്പെടും. എന്നാല്‍ ഈ കടുത്ത കാലാവസ്ഥ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കില്ല. പ്രാദേശികമായി ‘റവായേഹ്’ (Rawayeh) എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ഭാഗമായി സംവഹന മേഘങ്ങള്‍ (convective clouds) രൂപപ്പെടുന്നതിനാല്‍ വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പവുമാണ് മലയോരങ്ങളില്‍ ഈ മഴക്ക് കാരണമാകുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത കുറവാണ്. എങ്കിലും ഈ നഗരങ്ങളില്‍ മേഘാവൃതമായ ആകാശവും നേരിയ ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം. വേനല്‍ക്കാലത്തെ ഏറ്റവും ചൂടുകൂടിയ ആഴ്ചകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്.