യുദ്ധ വിരാമത്തിനുള്ള കരാര്‍ അമേരിക്കയുടെ പരാജയ പ്രഖ്യാപനമെന്ന് ഇറാന്; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

അബുദാബി: മലയാളം മിഷന് അബുദാബി ചാപ്റ്ററിന്റെ കീഴില്‍ ഏഴാമത് പഠനോത്സവം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പഠനോത്സവത്തില്‍ 285 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ എന്നീ പാഠ്യപദ്ധതികളില്‍ യഥാക്രമം 44, 108, 133 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
കെ. എസ്. സി, ഷാബിയ എന്നീ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ കേരള സോഷ്യല്‍ സെന്ററിലും, സമാജം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അബുദാബി മലയാളി സമാജത്തിലും, അബുദാബി സിറ്റി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും, അല്‍ ദഫ്റ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ബദാസായിദ് ആസ്പിര ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് പഠനോത്സവങ്ങളില്‍ പങ്കെടുത്തത്.
മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ ചെയര്മാന് എ. കെ. ബീരാന്‍കുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാര്‍, കണ്‍വീനര്‍ എ.പി അനില്‍ കുമാര്‍ എന്നിവര്‍ എല്ലാ പഠനോത്സവ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. വൈവിധ്യമാര്‍ന്ന പടിപാടികളോടെ സംഘടിപ്പിച്ച പഠനോത്സവങ്ങള്‍ക്ക് വിവിധ മേഖല കോര്‍ഡിനേറ്റര്‍മാരായ ബിന്‍സി ലെനിന്, പ്രീത നാരായണന്, ഷൈനി ബാലചന്ദ്രന്, സെറിന്‍ അനുരാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രവാസിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; യൂസഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും