യുദ്ധ വിരാമത്തിനുള്ള കരാര്‍ അമേരിക്കയുടെ പരാജയ പ്രഖ്യാപനമെന്ന് ഇറാന്; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ഇത്തിഹാദ് റെയിലിന്റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പിലും ടിക്കറ്റുകളെടുക്കാം
അബുദാബി: ജൂണ്‍ 30ന് സര്‍വീസ് തുടങ്ങുന്ന ഇത്തിഹാദ് യാത്രാ ടെയിനിലേക്കുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് തുടങ്ങി. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് (etihadrail.ae) വഴിയോ ഇത്തിഹാദിന്റെ മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആദ്യ ഘട്ടത്തില്‍, അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും ബുക്കിംഗ് ലഭ്യമാകുക. ആപ്പോ വെബ്സൈറ്റോ ഓപ്പണ്‍ ചെയ്ത്, യാത്ര തിരിക്കുന്ന സ്റ്റേഷനും (Departure) ഇറങ്ങേണ്ട സ്റ്റേഷനും (Arrival) തെരഞ്ഞെടുക്കുക (അബുദാബി അല്ലെങ്കില്‍ ഫുജൈറ). തുടര്‍ന്ന് 2026 ജൂണ്‍ 30 മുതലുള്ള ഒരു യാത്രാ തീയതി തെരഞ്ഞെടുക്കുക. ക്ലാസും ടയറും (Tier) തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത്, ‘കംഫര്‍ട്ട്’ (Comfort) അല്ലെങ്കില്‍ ‘പ്രീമിയം’ (Premium) ക്ലാസുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി ‘വാല്യു’ (Value) ടയറിലേക്ക് മാറാന്‍ 10 ദിര്‍ഹവും, ‘ഫ്ലെക്സ്’ (Flex) ടയറിലേക്ക് മാറാന്‍ 20 ദിര്‍ഹവും അധികം നല്കി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. രണ്ട് ദിശയിലേക്കുമുള്ള (Roundtrip) ടിക്കറ്റ് ആണ് ബുക്ക് ചെയ്യുന്നതെങ്കില്‍, മടങ്ങിവരുന്ന തീയതിക്കായി ഇതേ നടപടികള്‍ ആവര്‍ത്തിക്കുക. തുടര്‍ന്ന് യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കുക: യാത്രക്കാരന്റെ മുഴുവന്‍ പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. മറ്റ് സേവനങ്ങളും ലഭ്യമാണ്. യാത്ര തുടങ്ങുന്ന സ്റ്റേഷനിലേക്കുള്ള ഷട്ടില്‍ ബസ് സേവനം കൂടി വേണമെന്നുണ്ടെങ്കില്‍ 10 ദിര്‍ഹം നല്കി അത് തെരഞ്ഞെടുക്കാം. പേയ്മെന്റ് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഫോണ്‍ വാലറ്റ് ഉപയോഗിച്ച് സുരക്ഷിതമായി ഓണ്‍ലൈനായി പണം അടയ്ക്കാം. ബുക്കിംഗ് ഉറപ്പായാല്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈണ്‍ ബുക്കിംഗ് കൂടാതെ സ്റ്റേഷനുകളില്‍ നേരിട്ട് ടിക്കറ്റെടുക്കാവുന്ന വെന്‍ഡിംഗ് മെഷീനുകളും ലഭ്യമാണ്.
ആദ്യ ഘട്ടത്തില്‍ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇരു സ്റ്റേഷനുകളും തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 5:00 മണി മുതല്‍ രാത്രി 11:00 മണി വരെ പ്രവര്‍ത്തിക്കും. അബുദാബിയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഫുജൈറയില്‍ അല്‍ ഹിലാല്‍ സിറ്റിയിലുമാണ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്. അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് നേരിട്ടുള്ള ട്രെയിനുകള്‍ രാവിലെ 8:19, ഉച്ചയ്ക്ക് 1:53, വൈകുന്നേരം 6:39 എന്നീ സമയങ്ങളില്‍ പുറപ്പെടും. ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള ട്രെയിനുകള്‍ രാവിലെ 5:34, രാവിലെ 10:59, വൈകുന്നേരം 5:28 എന്നീ സമയങ്ങളില്‍ പുറപ്പെടും. യാത്രക്കാര്‍ക്ക് അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലേക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും 10 ദിര്‍ഹം നിരക്കില്‍ ഇതിഹാദ് റെയില്‍ ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിക്കാവുന്നതാണ്.
നിലവില്‍ ഈ ബസ് സര്‍വീസ് സ്റ്റേഷനെ അബുദാബിയിലെ ADNOC ഹെഡ്ക്വാര്‍ട്ടേഴ്സ് (കോര്‍ണിഷ് റോഡ് വെസ്റ്റ്, അല്‍ ഖുബൈറ ഏരിയ, കോര്‍ണിഷ്), ADNEC സെന്റര്‍ (അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ്, അല്‍ റൗദ), റീം മാള്‍ (അല്‍ റീം ഐലന്‍ഡ്) എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. ഷട്ടില്‍ ബസിന്റെ പൂര്‍ണ്ണമായ സമയവിവരങ്ങള്‍ ഇതിഹാദ് റെയില്‍ ആപ്പിലും വെബ്സൈറ്റിലും കാണാന്‍ സാധിക്കും. ടിക്കറ്റ് ഏതായാലും, മുതിര്‍ന്നവര്‍ക്കും 3 വയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്കും 2 ലഗേജുകള്‍ വരെ സൗജന്യമായി കൊണ്ടുവരാം. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ലഗേജ് ആനുകൂല്യം ഉണ്ടായിരിക്കില്ല. ഹാന്‍ഡ്ബാഗ്, ലാപ്ടോപ്പ് ബാഗ് എന്നിവ മുന്നിലെ സീറ്റിനടിയില്‍ സൗകര്യപ്രദമായി വെക്കാന്‍ സാധിക്കും. വലിയ ബാഗുകള്‍ സീറ്റിന് മുകളിലുള്ള ലഗേജ് റാക്കുകളില്‍ സൂക്ഷിക്കേണ്ടതാണ്. എല്ലാ ലഗേജുകളിലും നിങ്ങളുടെ പേരും ബന്ധപ്പെടേണ്ട വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അധിക ലഗേജ് ആവശ്യമുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയിച്ചിരിക്കണം. അത്യാധുനിക യാത്രാ സൗകര്യങ്ങളാണ് സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും വിവരങ്ങള്‍ നല്‍കുന്നതിനുള്ള സഹായ ഡെസ്കുകള്‍, കാത്തിരിപ്പ് കേന്ദ്രങ്ങളും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക കാത്തിരിപ്പ് മുറികള്‍, പ്രാര്‍ത്ഥനാ മുറികള്‍ വിശ്രമമുറികള്‍, ഭക്ഷണപാനീയ ശാലകളും റീട്ടെയില്‍ കടകള്‍, കാര്‍ പാര്‍ക്കിംഗ്, പിക്ക്അപ്പ്/ഡ്രോപ്പ്ഓഫ് ഏരിയകള്‍, ടാക്സി/ഇഹെയ്ലിംഗ് സോണുകള്‍, ബസ് സ്റ്റോപ്പുകള്‍, പ്രഥമശുശ്രൂഷാ മുറികള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്. യാത്രക്കാര്‍ക്കായി 13 ട്രെയിനുകളടങ്ങിയ ഒരു കൂട്ടമാണ് സര്‍വീസ് നടത്തുക. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഉറപ്പായ സീറ്റിംഗ് സൗകര്യം, വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ ട്രെയിനിനകത്ത് ഉണ്ടായിരിക്കും.
പ്രവാസിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; യൂസഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും