
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ഷാര്‍ജ: നഗരത്തില്‍ പാര്‍പ്പിട ടവറില്‍ തീപിടിത്തം. ഷാര്‍ജ ജമാല്‍ അബ്ദുള്‍ നാസിര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ചയോടെ അഗ്നിബാധയുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പോലീസ് ടീമുകള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയില്‍ ചൂട് കനത്തതിനാല്‍ പലയിടത്തും തീപിടിത്തവും അനുബന്ധ അപകടങ്ങളും വ്യാപകമായിട്ടുണ്ട്. താപനില അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.