
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അപൂര്‍വ്വ ഇനം ജീവികളാണെങ്കില്‍ കൗതുകം പിന്നെയും കൂടും, അതിന് മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഇല്ല. അത്തരം ജീവജാലങ്ങളെ കാണണമെങ്കില്‍ നിങ്ങള്‍ ഇനി എവിടേക്കും പോകേണ്ട നേരെ, അബുദാബിയിലെ റീം മാളിലേക്ക് പോയാല്‍ മതി. ഉഷ്ണമേഖല മഴക്കാടുകളില്‍ കാണുന്ന പെരുമ്പാമ്പുകള്‍ മുതല്‍ അമേരിക്കന്‍ ഉപഭൂഖണ്ഡങ്ങളില്‍ കാണുന്ന സപ്തവര്‍ണ കിളികളായ മകാവുകള് വരെ ഇവിടെയുണ്ട്. റീം മാള്‍, പെറ്റ് ബോണ്സുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും പ്രദര്‍ശനം കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. അതുമാത്രമല്ല ജീവജാലങ്ങളുടെ ഇനം, ശാസ്ത്രീയ നാമം, പ്രത്യേകതകള്‍ തുടങ്ങിയവ മനസിലാക്കാനും സാധിക്കും. ഇനി, ജീവജാലങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനു അനുവാദമുണ്ട്, പാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ ബോള്‍ പതയോണ് എന്ന പാമ്പ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. മൂന്നര അടി മുതല്‍ ആറടി വരെ നീളവും, ഇരുപതു മുതല്‍ മുപ്പത് വര്‍ഷം വരെ ആയുസ്സും ഈ പാമ്പിനുണ്ട്. സന്ദര്‍ശകര്‍ക്കായി ഭാഗ്യ സമ്മാനങ്ങളും നല്‍കുന്നുണ്ട്. സപ്തംബര്‍ ഒന്നിന് പ്രദര്‍ശനം സമാപിക്കും. മാത്രമല്ല പ്രദര്‍ശനം തികച്ചും സൗജന്യമാണ്. അതുകൊണ്ട് ഈ അവസരം പാഴാക്കാതെ കുട്ടികളുമൊത്ത് റീം മാളിലെത്തുക, പ്രദര്‍ശനം കാണുക. കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും ഈ പ്രദര്‍ശനം എന്ന കാര്യത്തില്‍ സംശയമില്ല….
ദുബൈയുടെ ഗതാഗത ചരിത്രത്തില്‍ തന്നെ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് മെട്രോ സര്‍വീസ്. ഇന്ന് ദുബൈയില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു സംവിധാനമായി ഈ മെട്രോ മാറിക്കഴിഞ്ഞിട്ടുണ്ട്. മെട്രോയുടെ 15ആം വാര്‍ഷികമാണ് വരാന്‍ പോകുന്നത്. ട്രാക്കില്‍ 15 വര്‍ഷം എന്ന വിഷയത്തില്‍ വിവിധ പ്രോഗാമുകളാണ് ഇതു ബന്ധപ്പെട്ട് ആര്‍ടിഎ നടത്താന്‍ പോകുന്നത്. ലോകമെമ്പാടുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം നല്കുന്ന സംരംഭങ്ങളിലൂടെ ആഘോഷം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷന് പോസ്റ്റ് എഡിഷന്, പുതിയ ഡിസൈനില്‍ ആര്‍ടിഎയുടെ പുതിയ നോല്‍ കാര്‍ഡ് തുടങ്ങി നിരവധി സര്‍പ്രൈസുകളാണ് നമ്മെ കാത്തിരിക്കുന്നത്. കൂടാതെ മെട്രോ ബേബീസ് എന്നൊരു പദ്ധതി കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെട്രോ ആരംഭിച്ച ദിവസം ജനിച്ച കുട്ടികള്‍ക്കുള്ളതാണ് പദ്ധതി. ഏതായാലും വരാനിരിക്കുന്ന ഈ സര്‍പ്രൈസ് പദ്ധതികള്‍ക്കായി നമുക്ക് കാത്തിരിക്കാം.
ഇന്ന് ഒരു പ്രധാനപ്പെട്ട ദിവസമാണ്. വേനലവധിയെല്ലാം അവസാനിച്ച് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തുന്ന ദിവസമാണ്. ബലൂണുകളും ചോക്ലേറ്റുകളൊക്കെയായി കുട്ടികളെ വരവേല്‍ക്കുകയാണ് സ്കൂളുകള്‍. സ്കൂളുകള്‍ തുറന്നതിന്റെ തിരക്ക് എല്ലായിടത്തും പ്രകടമാണ്. പോലീസിന്റെ ശക്തമായ നിരീക്ഷണവും എല്ലായിടത്തുമുണ്ട്. ഗതാഗതത്തില്‍ ഉള്‍പ്പെടെ മുന്നറിയിപ്പുകള്‍ പുറത്തു വന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക പട്രോളിംഗ് സംഘം ഡ്യൂട്ടിയിലുണ്ട്.. എല്ലാ എമിറേറ്റുകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുല സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. അബുദാബിയില്‍ മാത്രം 1.81 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്കൂളിലെത്തി എന്നാണ് കണക്കുകള്‍. ഏതായാലും സ്കൂളുകള്‍ തുറന്ന് പൂര്‍ണ്ണമായും സജീവമായ സാഹചര്യത്തിലേക്ക് യുഎഇ കടന്നിരിക്കുകയാണ്.