
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അബുദാബി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കുന്നത്. കിരീടാവകാശി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ന്യൂഡല്‍ഹി സന്ദര്‍ശനമാണിത്. യുഎഇയില്‍ നിന്നുള്ള ഉന്നത മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയുമായുള്ള ബന്ധത്തിന് ഇന്ത്യ നല്കുന്ന പ്രാധാന്യം എടുത്തുകാണിച്ച് യുഎഇയില്‍ നിന്നുള്ള അടുത്ത തലമുറയിലെ ഭരണാധികാരികളുമായും സര്‍ക്കാരുമായും ഇന്ത്യ ഔദ്യോഗികമായി ഇടപഴകുന്നത് ഇതാദ്യമാണ്.
ന്യൂഡല്‍ഹിയിലെത്തുന്ന ശൈഖ് ഖാലിദ് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിജിക്ക് ആദരാഞ്ജലികള്‍ അര്‍പിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കുറുപ്പില്‍ പറയുന്നു. ഉച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി കരാറുകളും ധാരണാപത്രങ്ങളും കൈമാറും. ഉഭയകക്ഷി പ്രശ്നങ്ങള്‍ക്ക് പുറമെ, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടലെടുത്ത മൊത്തത്തിലുള്ള സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായ ചര്‍ച്ച നടത്തുമെും പ്രതീക്ഷിക്കുന്നു. ഇന്ത്യയും യുഎഇയും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങളുടെ സമ്പന്നമായ ചരിത്രം പങ്കിടുന്നതിന്റെ തുടര്‍ച്ചക്ക് ഈ സന്ദര്‍ശനം ഊട്ടിയുറപ്പിക്കും. 2017ല്‍ ഒപ്പുവച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തം വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള സഹകരണത്തിന് അടിത്തറയിട്ടിരുന്നു. ഉഭയകക്ഷി സഹകരണം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഉയര്‍ന്നുവരുന്ന മേഖലകളിലേക്ക് കടന്ന് ഈ പങ്കാളിത്തം വിപുലീകരിക്കാനാണ് കിരീടാവകാശിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നത്. സെപ്തംബര്‍ 10 ന് ശൈഖ് ഖാലിദിന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടം സാമ്പത്തിക സഹകരണത്തെ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ മുംബൈയിലെ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കും. ഈ ബിസിനസ് മീറ്റ് ഇന്ത്യയും യുഎഇയും തമ്മിലുള്ള വളരുന്ന വ്യാപാര നിക്ഷേപ ബന്ധത്തിന് ഊന്നല്‍ നല്‍കും. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ ഒരുക്കുന്നതിന് ഈ ഫോറം ഒരു വേദി നല്‍കും. യുഎഇ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളി ആയതിനാല്‍ വ്യാപാരവും നിക്ഷേപവും കൂടുതല്‍ വളരുന്നതിനുള്ള സാധ്യത വളരെ വലുതാണ്. 3.5 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹം യുഎഇയില്‍ പ്രവാസികളായുണ്ട്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ അഞ്ചാമത്തെ വലിയ രാജ്യമാണ് യുഎഇ. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 8% വരും. പശ്ചിമേഷ്യന്‍ മേഖലയിലെ ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളില്‍ ഇത് ഒന്നാം സ്ഥാനത്താണ്.