
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ: ഇന്ത്യന് രൂപയുടെ വിനിമയ നിരക്ക് മുന്കൂട്ടി അറിയാന് പുതിയ സംവിധാനം. മാത്രമല്ല വിനിമയ മാറ്റം ഇനി മാസത്തില് രണ്ട് തവണ മാത്രം.
വിനിമയ നിരക്ക് പ്രഖ്യാപിക്കുന്ന എക്സ്ചേഞ്ച് റേറ്റ് ഓട്ടമേഷന് മൊഡ്യൂള്-ഇറാം ജൂലൈ 4ന് നിലവില് വരുമെന്ന് സെന്ട്രല് ബോര്ഡ് ഓഫ് ഇന്ഡയറക്ട് ടാക്സസ് ആന്ഡ് കസ്റ്റംസ് അറിയിച്ചു. ഡോളറിന്റെ വിനിമയ നിരക്കിനെ ആശ്രയിച്ച് ഓരോ ദിവസവും വിവിധ കറന്സികളുമായുള്ള എക്സ്ചേഞ്ച് നിരക്ക് പുതുക്കി നിശ്ചയിക്കുന്ന സംവിധാനമാണ് ഇപ്പോള് ഇന്ത്യയിലുള്ളത്. ഓരോ ദിവസത്തെയും നിരക്ക് വ്യതിയാനം വ്യാപാര മേഖലയില് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനു പകരമായാണ് വിനിമയ നിരക്ക് മാറാതെ നില്ക്കുന്നതും മുന്കൂട്ടി അറിയുന്നതും വ്യാപാരികള്ക്ക് ഗുണം ചെയ്യും. ഇന്ത്യയുമായി വ്യാപാര കരാറുകളില് ഏര്പ്പെട്ടിരിക്കുന്ന 22 കറന്സികളാണ് ഇറാമില് ഉള്പ്പെട്ടിരിക്കുന്നത്. 22 കറന്സികളുമായുള്ള വിനിമയ നിരക്കാണ് ഇറാം സംവിധാനത്തിലൂടെ ഓരോ മാസത്തെയും ആദ്യ വ്യാഴാഴ്ചയും മൂന്നാം വ്യാഴാഴ്ചയും പ്രഖ്യാപിക്കുക. അടുത്ത തവണ പുതിയ നിരക്ക് പ്രഖ്യാപിക്കും വരെ ഇതേ നിരക്കില് വ്യാപാരം നടത്താന് കയറ്റുമതി ഇറക്കുമതി രംഗത്തു പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കു സാധിക്കുമെന്നതാണ് പ്രത്യേകത. വിവിധ വസ്തുക്കളുടെ വ്യാപാരം, സേവനം, നിക്ഷേപത്തില് നിന്നുള്ള വരുമാനം എന്നിവക്കായി മാത്രമേ രൂപ മറ്റൊരു കറന്സിയിലേക്കും തിരിച്ചും കൈമാറ്റം ചെയ്യാന് കഴിയു. ഇന്ത്യന് കസ്റ്റംസിന്റെ ഗേറ്റ് വേ വെബ്സൈറ്റ് ആയ ഐസ്ഗേറ്റില് വിനിമയ നിരക്ക് മുന്കൂട്ടി അറിയാന് സാധിക്കും. മാസത്തില് രണ്ടു തവണ ഇതിലെ മാറ്റം വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. ലോകമെമ്പാടുമുള്ള വ്യാപാരികള്ക്ക് ഇറക്കുമതിക്കാര്ക്കും കയറ്റുമതിക്കാര്ക്കും ഇന്ത്യയുമായി വ്യാപാരം നടത്തുന്നതിനുള്ള വ്യവസ്ഥകള് ഈ തീരുമാനം ലഘൂകരിക്കും.