
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ: ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ റോഡ് മാപ്പുമായി ദുബൈ.
ലോകത്തിലെ ഏറ്റവും ഹരിതമായ ഹൈവേ, ദുബൈ ഗ്രീന്‍ സ്പൈന്‍ പദ്ധതി അവതരിപ്പിച്ചു. ജബല്‍ അലി ബീച്ച് പ്രോജക്റ്റ്, ദുബൈ കണ്ടല്‍ക്കാടുകള്‍, ദുബൈ മെട്രോ വിപുലീകരണം മുതലായ പ്ലാനുകളുടെ പിന്നാലെയാണ് ഹരിത ഹൈവേ പദ്ധതി. 64 കിലോമീറ്റര്‍ നീളത്തിലാണ് ഹൈവേ നിര്‍മ്മിക്കുന്നത്. 10 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ ഏകദേശ നിര്‍മ്മാണ ചെലവ്. ഏകദേശം 25 ട്രാം സ്റ്റേഷനുകളോടെയാണ് ഹൈവേ നിര്‍മ്മിക്കുക. ഹൈവേയില്‍ 1 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് ഹരിതവല്ക്കരിക്കുന്നത്. കൂടാതെ മനോഹരമായ പൂന്തോട്ടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ലൈറ്റ് ചെയ്താല്‍ 10 വര്‍ഷം കൊണ്ട് നാല് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റി മുതല്‍ മുഹൈസ്ന വരെയുള്ള 64 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുക. ഗ്രീന്‍ സ്പൈനിന്റെ കേന്ദ്ര സവിശേഷതയായി കണക്കാക്കപ്പെടുന്നത് ട്രാം വേകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുക എന്നതാണ്. ഇതുവഴി ട്രാം ശൃംഖലയ്ക്ക് സുഗമമായി ഊര്‍ജ്ജ സ്രോതസ് ലഭിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഒരു സുസ്ഥിര ഇടനാഴിയാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. നഗരാസൂത്രണ വികസന സ്ഥാപനമായ യുആര്‍ബിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. നഗരത്തിന്റെ കാര്‍ബണ്‍ സാന്നിധ്യം കുറയ്ക്കുന്നതിന് ഒരു പുതിയ മോട്ടറൈസ്ഡ് അല്ലാത്ത പൊതുഗതാഗത സംവിധാനം ചേര്‍ത്ത് 64 കിലോമീറ്റര്‍ റോഡിനെ ഈ പദ്ധതി മാറ്റിമറിക്കും. സുഗമവും വേഗതയേറിയതുമായ യാത്രകള്‍ ഉറപ്പാക്കി ദുബൈയിലുടനീളം കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, അതുവഴി ട്രാഫിക് കുറയ്ക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.