
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: പ്രായമായവരെ ആദരിക്കാനും തലമുറകള്‍ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള ഹൃദ്യസ്പര്‍ശിയായ ഒരു ചടങ്ങ് കഴിഞ്ഞ ദിവസം ദുബൈ എമിഗ്രേഷന്‍ വകുപ്പ് സംഘടിപ്പിച്ചു. ‘നിങ്ങളുടെ സംതൃപ്തിയാണ് സ്വര്‍ഗം’ എന്ന പേരില്‍ അല്‍ മംസാറിലുള്ള സീനിയേഴ്സ് ഹാപ്പിനസ് സെന്ററിലാണ് പരിപാടി നടന്നത്. സമൂഹത്തിലെ പ്രായമായവരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കാനും അവര്‍ക്ക് സന്തോഷം പകരാനും വേണ്ടിയായിരുന്നു പരിപാടി. ദുബൈ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അവരുടെ പങ്കാളികളും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷവും സന്തോഷവും നിറഞ്ഞ പരിപാടിയില്‍ നമ്മുടെ സമൂഹത്തിലെ പ്രായമായവരോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ പങ്കെടുത്തവര്‍ ഒത്തുകൂടി. അവരുമായി കളിച്ചും വിശേഷം പങ്കുവെച്ചും, അവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ നല്‍കിയും സന്തോഷം പകര്‍ന്ന ചടങ്ങ് വേറിട്ടതായി. ഈ പരിപാടിയിലൂടെ, ജീവിതത്തില്‍ പ്രായമായവരുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനും പുതുതലമുറയെ പഴയ തലമുറയുമായി ബന്ധിപ്പിക്കാനും അവരില്‍ നിന്ന് പഠിക്കാനും ലക്ഷ്യമാക്കിയാണ് ദുബൈ ഇമിഗ്രേഷന്‍ വേദി ഒരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രായമായവരോടുള്ള ബഹുമാനവും സ്നേഹവും വളര്‍ത്തുന്നതിലൂടെ, തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കൂടുതല്‍ സാമീപ്യവും അവരെ പിന്തുണയ്ക്കുന്ന സമൂഹം സൃഷ്ടിക്കാനും അതിനായി പ്രചോദിപ്പിക്കുന്ന സന്ദേശം നല്കുന്ന പരിപാടിയായി മാറി.
Photo :പ്രായമായവരെ ആദരിക്കാന്‍ ദുബായ് ഇമിഗ്രേഷന്‍ ഒരുക്കിയ ചടങ്ങില്‍ നിന്ന്