
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : എയര്‍ അറേബ്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ഇനി കുറേക്കൂടി എളുപ്പത്തിലാകും. അതിനുള്ള സംവിധാനം എയര്‍ അറേബ്യ ആരംഭിച്ചു. യാത്രക്കാരുടെ വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോര്‍ഡിംഗ് പാസ് നല്കുന്ന ഹോം ചെക്ക്-ഇന്‍ സേവനമാണ് എയര്‍ അറേബ്യ ആരംഭിച്ചിരിക്കുന്നത്. ഈ സേവനത്തിലൂടെ എയര്‍പോര്‍ട്ടിലെ തിരക്കും അധിക ലഗേജ് പ്രശ്നങ്ങളും ഒഴിവാക്കാം. ഈ സേവനത്തിലൂടെ ബോര്‍ഡിംഗ് പാസ് നേരത്തെ ലഭിക്കുന്ന യാത്രക്കാരന് എയര്‍പോര്‍ട്ടിലെത്തിയാല്‍ നേരെ എമിഗ്രേഷനിലേക്ക് പോകാം. ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട കാത്തിരിപ്പും വേണ്ട, സമയവും ലാഭിക്കാം. എയര്‍ലൈനിനു വേണ്ടി മൊറാഫിക് ആണ് ഹോം ചെക്ക്-ഇന്‍ സേവനം വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗായമായാണ് ഈ പുതിയ സേവനം. മൊറാഫിക്കിന്റെ ആപ്പ് വഴിയോ, വെബ്സൈറ്റ് വഴിയോ, എയര്‍ അറേബ്യയുടെ വെബ്സൈറ്റിലോ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മുഖേനയോ ഹോം ചെക്ക്-ഇന്‍ സേവനം ആവശ്യപ്പെടാം. നിശ്ചിത ദിവസം വീട്ടിലെത്തി ലഗേജ് ഏറ്റുമാങ്ങി ബോര്‍ഡിംഗ് പാസ് നല്‍കും. പെട്ടികളുടെ എണ്ണമനുസരിച്ച് 185 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ സേവന നിരക്ക് നല്‍കേണ്ടി വരും.