
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
യു എ ഇ : യുഎഇയില്‍ വ്യാപകമായി പണം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി. ടാക്സ് അതോറിറ്റിയുടെ പേരില്‍ വ്യാജ ഇ-മെയിലുകളും എസ്എംഎസ് സന്ദേശങ്ങശും പലര്‍ക്കും ലഭിക്കുന്നുണ്ടെന്നും അവയോട് പ്രതികരിച്ച് വഞ്ചിതരാവരുതെന്നും ടാക്സ് അതോറിറ്റി വ്യക്തമാക്കുന്നു. വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ എന്നിവ അപരിചര്‍ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സ് അതോറിറ്റിയില്‍ നിന്നാണെന്ന് അറിയിച്ച് പലര്‍ക്കും വ്യാജ ഇമെയില്‍ ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അതില്‍ വീണുപോകരുത്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകള്‍ തുറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.