
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഒരായുസ്സിന്റെ വലിയൊരു ഭാഗം പ്രവാസ ലോകത്ത് ജീവിച്ച എ.എം ഉമ്മര്‍ഹാജി മരുഭൂമി വാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ജോലികള്‍ക്കിടയിലും ജീവിത മത്സരയോട്ടത്തിനിടയിലും സാമൂഹിക സാംസ്കാരിക മതരംഗത്ത് നിറസാന്നിധ്യമായിരുന്നു. 1979 ജൂണ്‍ ഒന്നിന് ദുബൈയില്‍ എത്തിയതോടെയാണ് പ്രവാസം തുടങ്ങുന്നത്. അവിടെ ആറ് മാസം സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു. പിന്നീട് 1980 മുതല്‍ 87 വരെ അബുദാബിയിലെ ഒരു വീട്ടില്‍ ജോലി ചെയ്തു. 1987 മുതല്‍ നാളിതുവരെ അബുദാബി ഡിഫന്‍സിലായിരുന്നു ജോലി. അബുദാബി ഇസ്ലാമിക് സെന്റര്‍ അംഗം, വെട്ടുകാട് ജമാഅത്ത് യുഎഇ കമ്മിറ്റിയുടെയും മദ്രസ്സ കമ്മിറ്റിയുടെയും പ്രസിഡന്റ്, ട്രഷറര്‍, ഉപദേശക സമിതി അംഗം മറ്റു വിവിധ ഭാരവാഹിത്വങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. വാസ യുഎഇ കമ്മിറ്റിയുടെ അംഗം കൂടിയാണ്. നാട്ടിലെ ജീവകാരുണ്യ രംഗത്തും യുഎഇ സ്വദേശിയുടെ സഹകരണത്തോടെ നാട്ടില്‍ സ്ഥാപിച്ച പള്ളിയുടേയും മദ്രസ്സയുടേയും നിര്‍മാണത്തിലും അവരുടെ സഹായം ലഭ്യമാക്കുന്നതിനും നേതൃത്വം നല്കിയ വ്യക്തിയാണ് ഉമ്മര്‍ ഹാജി. ഇപ്പോഴും നാട്ടിലെ പള്ളികള്‍ക്കും മദ്രസയടക്കമുള്ള മതസ്ഥാപനങ്ങള്‍ക്കും യുഎഇ സ്വദേശികളുടെ സഹായങ്ങള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അബുദാബിയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന പരേതനായ മുഹമ്മദ് കുട്ടിയുടെ മകനാണ്. ഉമ്മ:ഷരീഫ. ഭാര്യ റസിയ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സഹോദരന് എ.എം. അബ്ബാസ് അബുദാബിയില്‍ ജോലി ചെയ്യുന്നു. നാല് ആണ്‍കുട്ടികളാണ് ഉമ്മര്‍ ഹാജിക്കുള്ളത്. മൂത്ത മകന് അനീസ് അബുദാബിയില്‍ ജോലി ചെയ്ത് കുടുംബമായി താമസിക്കുന്നു. രണ്ടാമത്തെ മകന് സുബൈര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു. മറ്റു മക്കളായ നിഹാല്‍, മുഹമ്മദ് ആദില്‍ എന്നിവര്‍ നാട്ടില്‍ പഠനം നടത്തുന്നു. വെട്ടുകാട് ജമാഅത്ത് മദ്രസ്സ യുഎഇ കമ്മിറ്റികള്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും.