സുഹൂര്‍ കിറ്റ്, റമദാന് ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ്, ആകര്‍ഷകമായ റമദാന് ഓഫറുകളുമായി ലുലു

ദുബൈ: വിപുലമായ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് റമദാന് ഷോപ്പിങ്ങിന് ഉറപ്പാക്കി ലുലു. ദൈനംദിന ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ആക്സസറികള്‍ തുടങ്ങി ആറായിരത്തിലേറെ ലേറെ ഉത്പന്നങ്ങള്‍ക്ക് 65 ശതമാനം വരെയാണ് കിഴിവ്. അവശ്യ ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരതയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുഹൂര്‍ ബോക്സ്, റമദാന് ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് അടക്കം ഇത്തവണ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന ഷുഗര്‍ഫ്രീ ഉത്പന്നങ്ങളുടെ അടക്കം ശേഖരവുമായി ഹെല്‍ത്തി റമദാന്, ഈന്തപഴങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവുമായി ഡേറ്റ്സ് ഫെസ്റ്റിവല്‍, മധുരപലഹാരങ്ങളുടെ രുചികരമായ ശ്രേണിയുമായി സ്വീറ്റ് ട്രീറ്റ് തുടങ്ങി ആകര്‍ഷകമായ ക്യാമ്പയിനുകളും റമദാന് ഷോപ്പിങ്ങിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 27ലധികം രാജ്യങ്ങളിലെ സംഭരണ കേന്ദ്രങ്ങള്‍ വഴി ആഗോള ഉത്പന്നങ്ങളുടെ ശേഖരമാണ് റമദാന് ലുലു ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും മികച്ച ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. റമദാന് കോംമ്പോ ബോക്സുകള്‍, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഉള്ളത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ആകര്‍ഷകമായ കിഴിവുകളാണ് ഇത്തവണ ലുലു നല്‍കുന്നത്. ഓണ്‍ലൈന്‍ ഓര്‍ഡറിങ്ങ്, വേഗത്തിലുള്ള ഹോം ഡെലിവറി, ക്ലിക് ആന്‍ഡ് കളക്റ്റ് സര്‍വ്വീസ് തുടങ്ങിയവയ്ക്ക് മികച്ച സേവനമാണ് ലഭിക്കുന്നത്. ആകര്‍ഷകമായ ഡിജിറ്റില്‍ ഓഫറുകളും ലഭ്യമാണ്. 27ലധികം രാജ്യങ്ങളില്‍ നിന്നുള്ള സംഭരണ കേന്ദ്രങ്ങള്‍ വഴി ആഗോള ഉത്പന്നങ്ങള്‍ സുഗമമായി ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുന്നുവെന്നും, വിലസ്ഥിരത അടക്കം ഉറപ്പാക്കി മികച്ച റമദാന് ഷോപ്പിങ്ങാണ് ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുന്നതെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ വ്യക്തമാക്കി. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മികച്ച കിഴിവുകളാണ് ഇത്തവണ ലഭിക്കുക എന്നും അദേഹം പറഞ്ഞു. ഹാപ്പിനെസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് സ്പെഷ്യല്‍ റിവാര്‍ഡ് പോയിന്റുകളും ബാങ്ക് ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. റമദാന് നൈറ്റ് സൂഖ് ഉള്‍പ്പടെയുള്ള പരിപാടികളും ഒരുക്കുന്നുണ്ട്.