തോരാമഴ തുടരുന്നു; ഇതുവരെ 26 മരണം; വ്യാപാരികള്‍ക്ക് സഹായ പദ്ധതി

ദുബൈ: യുഎഇയിലെ വേനല്‍ച്ചൂട് കനക്കുമ്പോള്‍ പുറത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. ഇത്തരം സാഹചര്യങ്ങള്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. നേരിട്ട് സൂര്യപ്രകാശത്തില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകളുടെ ഉള്‍വശത്തെ താപനില ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ 60°C അല്ലെങ്കില്‍ അതിലും കൂടുതലാകാമെന്ന് റോഡ് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഇത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം വാഹനമോടിക്കുന്നവരുടെ ശ്രദ്ധയും പ്രതികരണശേഷിയും കുറയ്ക്കുകയും അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. റോഡ് ഹീറോ അക്കാദമിയുടെ സ്ഥാപകന്‍ മുസ്തഫ അല്‍ദാഹ് പറയുന്നതനുസരിച്ച്: കാറിനുള്ളിലെ അമിതചൂട് ഹീറ്റ് എക്സോസ്റ്റ്ഷന്‍ (Heat Exhaustion) ഉണ്ടാക്കാമെന്നാണ്. ഇത് ഡ്രൈവറുടെ ശ്രദ്ധ, ഏകാഗ്രത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ കുറയ്ക്കും. 26°Cന് മുകളിലുള്ള താപനിലയില്‍ തന്നെ മനുഷ്യരുടെ ചിന്താശേഷി കുറയാന്‍ തുടങ്ങും. 46°Cല്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും. വാഹനമോടിക്കുന്നതിന് മുമ്പ് ആവശ്യത്തിന് ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. താപനില ഉയര്‍ന്ന സാഹര്യത്തില്‍ കാറില്‍ കയറുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക തണുപ്പിക്കല്‍ സംവിധാനം അമിതമായി പ്രവര്‍ത്തിക്കേണ്ടിവരും. ഇതുമൂലം നിര്‍ജലീകരണം, തലകറക്കം, തലവേദന, ഓക്കാനം, ശ്രദ്ധക്കുറവ് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു. ഹീറ്റ് എക്സോസ്റ്റ്ഷന്‍, ഹീറ്റ് സ്ട്രോക്ക് എന്നിവ ഉണ്ടായാല്‍ ഉടനെ ചികിത്സ തേടണമെന്നും, വൈകിയാല്‍ ഇത് അവയവ തകരാറിനും, മസ്തിഷ്ക ക്ഷതത്തിനും, മരണത്തിനും വരെ കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അമിത ചൂട് മനുഷ്യര്‍ക്ക് മാത്രമല്ല, വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കും. ടയറിലെ വായുമര്‍ദ്ദം, കൂളന്റ്, എന്ജിന് ഓയില്‍, ബാറ്ററി, ബെല്‍റ്റുകള്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവ പരിശോധിക്കണം. കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, ദീര്‍ഘകാല രോഗമുള്ളവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരെ ഒരു മിനിറ്റ് പോലും പാര്‍ക്ക് ചെയ്ത കാറില്‍ തനിച്ചാക്കരുത്. കാര്‍ ഓണാക്കി എയര്‍ കണ്ടീഷണര്‍ പ്രവര്ത്തിപ്പിച്ചിട്ടുണ്ടെങ്കിലും അത് സുരക്ഷിതമല്ല. വൈദ്യുത തകരാറുകള്‍ മൂലം കാര്‍ സ്വയം ലോക്കാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. കഴിയുന്നത്ര തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുക. വിന്‍ഡ്ഷീല്‍ഡ് സണ്‍ഷേഡ് ഉപയോഗിക്കുക. കാറില്‍ കയറുന്നതിന് മുമ്പ് വാതിലുകള്‍ തുറന്ന് ചൂടുള്ള വായു പുറത്തേക്കു വിടുക. എസി ഉപയോഗിച്ച് കാബിന് തണുത്ത ശേഷമേ യാത്ര തുടങ്ങാവൂ. ആവശ്യത്തിന് വെള്ളം കുടിക്കുക. ജനല്‍ അല്പം തുറന്നിട്ടാല്‍ മാത്രം കാര്‍ സുരക്ഷിതമാകുമെന്ന് കരുതരുത്. ഒന്നിനും ധൃതിപിടിക്കരുതെന്നും യാത്ര സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു.