ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

പാലക്കാട്: കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ നെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പോത്തുണ്ടി ഡാമിന് മുകളിലുള്ള റോഡില്‍, പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തങ്ങി നില്ക്കുകയാണുണ്ടായത്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലി ജീവനക്കാരനായ സ്വാമിയുടെ ഭാര്യ പുലയന്‍പാറ സ്വദേശിനി ജയന്തി (55) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കനത്ത മഴയെ തുടര്‍ന്ന നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിക്കുന്നില്ല. ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും മാത്രമാണ് നെല്ലിയാമ്പതിയിലേക്ക് പ്രവേശനമുള്ളത്. അപകടത്തില്‍ പെട്ട ബസില്‍ തൊഴിലാളികള്‍ മാത്രമാണ് സഞ്ചരിച്ചിരുന്നത്. ബസില്‍ 30 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കും.
