ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ടെഹ്റാന്: ഇറാനുമായി ചര്‍ച്ച നടത്തുമെന്ന ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി ഇറാന്. നിലവില്‍ അമേരിക്കയുമായി യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി പറഞ്ഞു. അമേരിക്കയുമായി ഇപ്പോള്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ല. ഈ ദിവസങ്ങളില്‍ പ്രതിനിധി സംഘങ്ങളെ അയയ്ക്കാനോ സ്വീകരിക്കാനോ പദ്ധതിയില്ല. അതേസമയം ഹോര്‍മുസ് കടലിടുക്ക് വഴി താല്‍ക്കാലിക കപ്പല്‍ഗതാഗത പാത ഒരുക്കുന്നതിനെക്കുറിച്ച് ഒമാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും, എന്നാല്‍ കടലിടുക്ക് വീണ്ടും തുറക്കുന്നത് പ്രദേശത്തെ സുരക്ഷാ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി ഒരു കരാര്‍ ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ജൂണില്‍ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തോട് അമേരിക്ക പ്രതിബദ്ധത പാലിക്കണമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആവശ്യപ്പെട്ടു. ആ ഇടക്കാല കരാര്‍ ഭാവിയില്‍ ഇറാന്റെ വിദേശനയത്തിന്റെ പ്രധാന അടിസ്ഥാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസും ഇറാനും പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നുമ്പോള് മേഖലയിലെ രാഷ്ട്രങ്ങള്‍ കടുത്ത ആശങ്കയിലാണ്. യഥാര്‍ത്ഥത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമോ എന്നത് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.