അമേരിക്കന്‍ ആക്രമണ ഭീഷണി: ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാന്; എന്തിനും തയാറായിരിക്കാന്‍ നിര്‍ദേശം

ദുബൈ: കടുത്ത ചൂടിലും യുഎഇയിലെ ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്തോ; എങ്കില്‍ ഒട്ടും സംശയിക്കേണ്ട, കൃത്യ സമയത്ത് നടത്തിയ ക്ലൗഡ് സീഡിംഗ് ഗുണം ചെയ്തു. 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് സമയത്താണ് യുഎഇയുടെ പല സ്ഥലങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുയോജ്യമായ മഴമേഘങ്ങള്‍ കണ്ടെത്തിയപ്പോഴെല്ലാം ക്ലൗഡ് സീഡിംഗ് നടപടികള്‍ നടത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി-എന്‍സിഎം അറിയിച്ചു. ഇതോടെ നിലവിലെ വേനല്‍മഴയുടെ ശക്തി ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്താല്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. സ്വാഭാവികമായി രൂപപ്പെടുന്ന മഴയെ കൂടുതല്‍ ശക്തമാക്കുകയും ഭൂമിയിലെത്തുന്ന മഴത്തുള്ളികളുടെ അളവ് വര്‍ധിപ്പിക്കുകയുമാണ് ക്ലൗഡ് സീഡിംഗിന്റെ ലക്ഷ്യം. എന്‍സിഎമ്മിന്റെ പ്രവചനപ്രകാരം, നിലവിലെ കാലാവസ്ഥാ സംവിധാനം ക്രമേണ ദുര്‍ബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യും. എന്നിരുന്നാലും, രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചയ്ക്കുശേഷം മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് കുറയും. മഴയ്ക്കുള്ള സാധ്യത തുടരുമെങ്കിലും അത് പ്രധാനമായും അല്‍ ഐന്‍ മേഖലയിലായിരിക്കും. പടിഞ്ഞാറന്‍ മേഖലയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ക്ലൗഡ് സീഡിംഗ് എന്നത്, മഴ പെയ്യാന്‍ സാധ്യതയുള്ള മേഘങ്ങളിലേക്ക് പ്രത്യേക രാസകണങ്ങള്‍ (സാധാരണയായി ഉപ്പുകണങ്ങള്‍ പോലുള്ളവ) വിമാനങ്ങള്‍ ഉപയോഗിച്ച് വിതറി, മേഘത്തിനുള്ളിലെ ജലത്തുള്ളികള്‍ വലുതാക്കി കൂടുതല്‍ മഴ ഭൂമിയിലെത്തിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്. ഇത് പുതിയ മേഘങ്ങള്‍ സൃഷ്ടിക്കുന്നതല്ല. സ്വാഭാവികമായി രൂപപ്പെട്ട മഴമേഘങ്ങളുടെ മഴശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ചെലവേറിയ പദ്ധതിയാണ്. ക്ലൗഡ് സീഡിംഗ് നടത്താന്‍ യുഎഇക്ക് കൃത്യമായ സാങ്കേതിക സംവിധാനം നിലവിലുണ്ട്.