ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കുവൈത്ത് സ്വദേശിക്ക് ജീവപര്യന്തം തടവ്

ദുബൈ: അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 56.5 ബില്യണ്‍ ദിര്‍ഹത്തിന്റെ പുതിയ കരാറുകള്‍ പ്രഖ്യാപിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി മാറ്റാനുള്ള ബൃഹത്തായ പദ്ധതിയുടെ ആകെ കരാര്‍ തുക 80 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് കരാറുകള്‍ അനുവദിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 26 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി അല്‍ മക്തൂം മാറും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശൈഖ് ഹംദാന്‍ ഈ പ്രഖ്യാപനം നടത്തിയത്. ‘ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ഭാഗമായി 56.5 ശതകോടി ദിര്‍ഹത്തിന്റെ പുതിയ കരാറുകള്‍ പ്രഖ്യാപിക്കുകയാണ്. ഇതോടെ പദ്ധതിയുടെ തുക 80 ബില്യണ്‍ ദിര്‍ഹത്തിന് മുകളിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 14,000 പേര് അടങ്ങുന്ന ഒരു സംഘം ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ലോകത്തെ വ്യോമയാന ഹബ്ബ് എന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.