ന്യൂട്രീഷന്‍, കലോറി വിവരങ്ങള്‍ മെനുവില്‍ നിര്‍ബന്ധമാക്കുന്നു: അബുദാബിയില്‍ പുതിയ മാര്‍ഗനിര്‍ദേശം

കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ജനസാന്ദ്രതയേറിയ റിംഗ് റോഡില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടിത്തത്തില്‍ 31 പേര് മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച കെയ്റോയിലെ അല്‍-വറാഖ് മേഖലയിലാണ് ദുരന്തമുണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റിംഗ് റോഡില്‍ വെച്ച് ഇന്ധനം നിറച്ച ട്രക്ക് മറിയുകയും പെട്ടെന്ന് തീപിടിക്കുകയുമായിരുന്നു. ട്രക്കിന് തീപിടിച്ചതോടെ തൊട്ടടുത്തുള്ള മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 4 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പരിശോധനകള്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച് ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.