ന്യൂട്രീഷന്‍, കലോറി വിവരങ്ങള്‍ മെനുവില്‍ നിര്‍ബന്ധമാക്കുന്നു: അബുദാബിയില്‍ പുതിയ മാര്‍ഗനിര്‍ദേശം

ദുബൈ: ഈ ആഴ്ചയിലെ തുടക്കത്തില്‍ നേരിട്ട തിരിച്ചടികളില്‍ നിന്നും തിരിച്ചു കയറി ദുബൈയില്‍ സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. അമേരിക്ക പുതിയ തീരുവ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണവിലയില്‍ ഈ മാറ്റമുണ്ടായതെന്നാണ് വിലയിരുത്തല്‍.
ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 433.25 ദിര്‍ഹമായി ഉയര്‍ന്നു. തൊട്ടുതലേന്ന് ഇത് 426 ദിര്‍ഹമായിരുന്നു. മറ്റ് വേരിയന്റുകളായ 22 K, 21 K, 18 K, 14 K എന്നിവ യഥാക്രമം ഗ്രാമിന് 401.25 ദിര്‍ഹം, 384.75 ദിര്‍ഹം, 329.75 ദിര്‍ഹം, 257.25 ദിര്‍ഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 1.69 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,597.01 ഡോളറിലെത്തി. വെള്ളി വില 3.92 ശതമാനം വര്‍ദ്ധിച്ച് ഔണ്‍സിന് 41.94 ഡോളറിലെത്തി.



