ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കുവൈത്ത് സ്വദേശിക്ക് ജീവപര്യന്തം തടവ്

ദുബൈ: 2027 ആരംഭത്തോടെ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ദുബൈ എയര്‍പോര്‍ട്ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത്സ് അറിയിച്ചു.
‘വിദേശ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പല വിമാനക്കമ്പനികളുടെയും തീരുമാനങ്ങള്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ നീണ്ട സര്‍വീസ് നിര്‍ത്തിവെക്കലിന് ശേഷം ബ്രിട്ടീഷ് എയര്‍വേയ്സ്, ലുഫ്ത്താന്‍സ, റോയല്‍ എയര്‍ മാറോക്ക്, സണ്‍എക്സ്പ്രസ്, സെബു പസഫിക്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ദുബൈയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കാരണം യുണൈറ്റഡ് എയര്‍ലൈന്‍സ് അടക്കമുള്ള ചില കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തുകയും അടുത്ത വര്‍ഷം വരെ സര്‍വീസുകള്‍ നീട്ടിവെക്കുകയും ചെയ്തു.
നിലവില്‍ 101 രാജ്യങ്ങളിലെ 235 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 57 വിമാനക്കമ്പനികളാണ് ദുബൈ വഴി സര്‍വീസ് നടത്തുന്നത്.