ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കുവൈത്ത് സ്വദേശിക്ക് ജീവപര്യന്തം തടവ്

അബുദാബി: യുഎഇയിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു. അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി ഏകദേശം 24.2 കിലോഗ്രാം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ സ്വദേശി പിടിയിലായി.
ഐ.സി.പിയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് പോര്‍ട്ട് സെക്യൂരിറ്റി നടത്തിയ പരിശോധനയിലാണ് 3,763.2 ഗ്രാം കഞ്ചാവും 20,474 ഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റമിനും പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന സംവിധാനങ്ങളെയും സ്നിഫര്‍ നായകളെയും വെട്ടിച്ച് കടത്തുന്നതിനായി ട്രക്കിന്റെ ചേസിസിനുള്ളില്‍ പ്രത്യേക അറ നിര്‍മ്മിച്ച് 28 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ചേസിസിനുള്ളിലെ പ്രത്യേക അറ കണ്ടെത്തുകയും അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ ഒളിപ്പിച്ചുവെച്ച ലഹരിമരുന്ന് ശേഖരം പുറത്തെടുക്കുകയുമായിരുന്നു.



