ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കുവൈത്ത് സ്വദേശിക്ക് ജീവപര്യന്തം തടവ്

അബുദാബി: അബുദാബിയിലെ റസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും വിളമ്പുന്ന വിഭവങ്ങളുടെ ന്യൂട്രീഷന്‍, കലോറി എന്നീ വിവരങ്ങള്‍ മെനുവില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നു. ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യമേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്ന പുതിയ നയം 2027 ജൂണ്‍ 1 മുതല്‍ നിലവില്‍ വരും.
ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമാവലിക്ക് അനുസൃതമായി മെനുകള്‍ പരിഷ്കരിക്കാനും, ഭക്ഷണ വിഭവങ്ങളുടെ പോഷകാഹാര മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കാനും ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി അധികൃതര്‍ ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
റസ്റ്റോറന്റുകള്‍, കഫേകള്‍, ഫുഡ് ട്രക്കുകള്‍, വിനോദ കേന്ദ്രങ്ങളിലെ ഭക്ഷണശാലകള്‍ തുടങ്ങി തയ്യാറാക്കിയ ഭക്ഷണവും പാനീയങ്ങളും നല്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പ്രിന്റ് ചെയ്തതും ഡിജിറ്റലുമായ എല്ലാ മെനുകളിലും കലോറി വിവരങ്ങള്‍ രേഖപ്പെടുത്തണം. മെനു ബുക്കുകള്‍, ഓണ്‍ലൈന്‍ മെനുകള്‍, ഇന്‍-സ്റ്റോര്‍ ഡിസ്പ്ലേകള്‍, സെല്‍ഫ് ഓര്‍ഡര്‍ കിയോസ്കുകള്‍, ഡ്രൈവ്-ത്രൂ മെനുകള്‍, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, ലഘുലേഖകള്‍ എന്നിവയിലെല്ലാം വിവരം വ്യക്തമാക്കണം.
ഓരോ ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും കലോറി ‘കിലോ കലോറി’യില്‍ വ്യക്തമാക്കണം. ഇതോടൊപ്പം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ദിവസേന ആവശ്യമായ ശരാശരി കലോറി അളവ് സംബന്ധിച്ച റഫറന്‍സ് വിവരങ്ങളും നല്‍കണം. മാക്രോന്യൂട്രിയന്റ് മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പോഷകവിവരങ്ങള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാനും സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.